എത്രകാലമായാലും മടുപ്പ് തോന്നാതിരിക്കാന്‍
പ്രണയത്തിത്തിലും ദാമ്പത്യത്തിലും പല കാരണങ്ങള്‍ കൊണ്ടും കുറേ കഴിയുമ്പോള്‍ മടുപ്പ് അനുഭവപ്പെടാറുണ്ട്. ദൃഢമായ ആത്മബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരിലും ഈ മടുപ്പ് അനുഭവപ്പെടാം. ചിലര്‍ സ്‌നേഹം പുറമേ പ്രകടിപ്പിക്കാന്‍ കഴിയാത്തവരായിരിക്കും. അത് ചിലപ്പോള്‍ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് വഴി തെളിച്ചേക്കാം. എന്നാല്‍ ബന്ധങ്ങളില്‍ മടുപ്പ് അനുഭവപ്പെടാതിരിക്കാന്‍ പങ്കാളികള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവയേതെന്ന് നോക്കാം.
വാക്കുകള്‍ പിശുക്കി വച്ച് ഉള്ളില്‍ സ്‌നേഹമുണ്ടെന്ന് പറഞ്ഞ് നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ പങ്കാളികള്‍ കൂടി അറിയണം. പുരുഷനായാലും സ്ത്രീയായാലും വാക്കുകളിലെ സ്‌നേഹ പ്രകടനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പലരും തുടക്കത്തില്‍ വാക്കുകളില്‍ മധുരം ചേര്‍ക്കുമെങ്കിലും പിന്നീട് തിരക്കുകള്‍ക്കിടയില്‍ അതിനു സമയം ലഭിക്കാതെ വരുന്നു. അതായത് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ഇടയ്ക്ക് പറയുക തന്നെയാണ് ബന്ധങ്ങള്‍ മടുപ്പില്ലാതെ നില നിര്‍ത്താനുള്ള ഒരു മാര്‍ഗ്ഗം.
പ്രണയിച്ചു നടന്നിരുന്ന കാലത്തെ ഫോണ്‍ മേസേജുകളൊന്നും വിവാഹത്തിന് ശേഷം പങ്കാളിയ്ക്ക് അയക്കാത്തവരാണധികവും. അതേ മേസേജുകള്‍ ഇപ്പോഴും അവര്‍ക്ക് അയച്ചു നോക്കൂ. സെക്‌സി ആയിട്ടുള്ളതും കൂടുതല്‍ റൊമാന്റിക് ആയതുമായ മെസേജുകള്‍ വായിക്കുമ്പോള്‍ അവരില്‍ പുത്തന്‍ ഉണര്‍വ് പ്രകടമാവുമെന്നത് തീര്‍ച്ചയാണ്.
വിവാഹത്തോടെ സര്‍പ്രൈസുകള്‍ നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പ്രായഭേദമന്യേ സര്‍െ്രെപസുകള്‍ ഏററു വാങ്ങാനിഷ്ടപ്പെടുന്നവരായിരിക്കും. ജീവിതം പല തിരക്കുകളില്‍പ്പെട്ട് നല്ല നിമിഷങ്ങള്‍ നഷ്ടപ്പെട്ടു എന്നു തോന്നുമ്‌ബോള്‍ പങ്കാളിക്കായി ഇടയ്ക്ക് ചെറിയ സര്‍പ്രൈസുകളെങ്കിലും നല്‍കുന്നത് ബന്ധങ്ങളുടെ ഊഷ്മളത നില നിര്‍ത്താന്‍ സഹായിക്കും.
https://www.facebook.com/Malayalivartha