ആദ്യത്തെ ഇണചേരല്‍ വൈകിപ്പിക്കുന്നതിലൂടെ കാന്‍ഡിഡിയാസിസ്, എച്ച്.പി.വി, പെല്‍വിക് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കള്‍, എയ്ഡ്‌സ്, ഗൊണേറിയ, സിഫിലിസ് എന്നിവ പിടിപെടാതിരിക്കാനുള്ള സാധ്യത കൂടുമെന്ന് ഡോ. വീണാ ജെ.എസ്
ആദ്യത്തെ സെക്‌സ് എത്രനാള്‍ വൈകിക്കുന്നുവോ അത്രയും നല്ലതാണെന്ന് വനിതാ ഡോ. വീണ ജെ.എസ്. ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ആദ്യത്തെ സെക്‌സ് വൈകിക്കുന്നത് നല്ലതാണ്. ആദ്യം ചെയ്തിട്ടു പിന്നെ ചെയ്യാതിരുന്നാല്‍ പോരെ എന്ന ചോദ്യം കീറിക്കളയാനും ഡോക്ടര്‍ ആവശ്യപ്പെടുന്നു. എയ്ഡ്‌സ്, ഗൊണേറിയ, സിഫിലിസ് എന്നിവ മാത്രമല്ല ലൈംഗികരോഗങ്ങള്‍ എന്നറിയുക. മെഴുകുപോലുള്ള കട്ടയായ യോനീസ്രവത്തിനു കാരണമാകുന്ന കാന്‍ഡിഡിയാസിസ്, ചെറിയ അണുബാധയായി തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ബുദത്തിലെത്തുന്ന എച്ച്.പി.വി, ഭാവിയില്‍ വന്ധ്യത മുതല്‍ അര്‍ബുദത്തിലേക്കു നയിക്കാനിടയുള്ള പെല്‍വിക് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കള്‍ എന്നിവയും ലൈംഗികരോഗങ്ങളുടെ പട്ടികയില്‍ വരുമെന്നും ഡോക്ടര്‍ പറയുന്നു.
പലരും ചോദിക്കാറുണ്ട് ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം ഏതാ???
ഗര്‍ഭനിരോധനം സംശയമന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. (സെക്‌സ് ചെയ്യാതെ ഗര്‍ഭിണിയാകേണ്ടിവന്ന ആ പഴയ കന്യകയെ മനഃപൂര്‍വം ഈ ഡിസ്‌കഷനില്‍ നിന്നും മറക്കുക.) ഗര്‍ഭ നിരോധനത്തില്‍ ഏറ്റവും ഇഫക്റ്റീവ് ആയത് : പെര്‍മെനന്റ് ആയ വന്ധ്യംകരണശസ്ത്രക്രിയകള്‍, കോപ്പര്‍ ടി. (100 സ്ത്രീകള്‍ ഒരു വര്‍ഷം മേല്പറഞ്ഞ മാര്‍ഗങ്ങള്‍ ആണ് ഗര്‍ഭനിരോധനത്തിനുപയോഗിക്കുന്നതെങ്കില്‍ രണ്ടോ അതില്‍ക്കുറവോ സ്ത്രീക്കെ ഗര്‍ഭനിരോധനം പരാജയപ്പെടൂ. വന്ധ്യംകരണത്തില്‍ പരാജയസാധ്യത ഏറ്റവും കുറവ് ). ആര്‍ത്തവം വരുന്നത് വിവാഹവിളിയായി കരുതുന്ന ജനവിഭാഗങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല.
മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗര്‍ഭങ്ങള്‍ക്ക് റിസ്‌ക് കുറവാണ്. വന്ധ്യത ഉണ്ടെങ്കില്‍ ഭാവിയില്‍ അതിന് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം എന്നത് മുന്‍നിര്‍ത്തി, കുഞ്ഞുങ്ങള്‍ വേണ്ടവര്‍ക്ക് മാത്രം വിവാഹത്തിന്റെ ഉയര്‍ന്നപ്രായപരിധി മുപ്പതും കുറഞ്ഞ പ്രായപരിധി വീണ്ടും മുപ്പതായി ;) ഞാന്‍ നിജപ്പെടുത്തുന്നു. But the choice, അതെപ്പോഴും പെണ്ണിന്റേതാവണം. കാരണം, നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ മേല്‍ സാമൂഹികമായും കുടുംബവ്യവസ്ഥാപരമായും ഉള്ള നിയന്ത്രണപരിപാടി തന്നെയാണ് വിവാഹം. ശാരീരികമാനസികസാമ്പത്തികഭദ്രത നേടുക എന്നതാവണം ആദ്യത്തെ പരിപാടി. പുരുഷാ, പറ്റുമെങ്കില്‍ വെയിറ്റ്. അത്രേള്ളൂ ;)
സ്ഥിരമായ മാര്‍ഗങ്ങള്‍ സ്ഥിരമായതുകൊണ്ടും സ്ത്രീകള്‍ക്ക് റിസ്‌ക് കൂടുതലായതുകൊണ്ടും താത്കാലികമായകോപ്പര്‍ ടി പോലുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പ്രസവിക്കാത്തവരില്‍ ഫലപ്രദമല്ലെന്നു കരുതി ആദ്യകാലങ്ങളില്‍ കുഞ്ഞുള്ളവരിലോ ആദ്യപ്രസവത്തിനോ അബോര്‍ഷനോ ശേഷമായിരുന്നു കോപ്പര്‍ ടി ഉപയോഗിച്ചിരുന്നത്. sexually ആക്റ്റീവ് ആയവരില്‍ കോപ്പര്‍ ടി ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ എളുപ്പം, അവരില്‍ കോപ്പര്‍ ടി പുറന്തള്ളപ്പെടുന്ന rate കുറവ് എന്നീ കാരണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പുതിയ പഠനങ്ങള്‍ എല്ലാവരിലും കോപ്പര്‍ ടി ഫലപ്രദമാണെന്ന് തെളിയിക്കുന്നു. മറ്റൊരു പ്രധാനഗുണം കൂടെ കോപ്പര്‍ ടിക്കുണ്ട്. ഗര്‍ഭനിരോധനസുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഐ പില്ലിനെക്കാളും ഗര്‍ഭം തടയാന്‍ കൂടുതല്‍ ഫലപ്രദം കോപ്പര്‍ ടി ആണ്.
പറ്റുന്നത്ര നേരത്തെ, അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണുക. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി ഇട്ടാല്‍ ഐ പില്ലിനേക്കാള്‍ സുരക്ഷിതമായി ഗര്‍ഭം തടയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ ഉള്ളവര്‍ക്ക് പ്രസവമോ അബോര്‍ഷനോ ശേഷം സമയം വൈകാതെ (പത്തുമിനുറ്റ്‌നുള്ളില്‍ മുതല്‍ മൂന്നു ദിവസം വരെ) കോപ്പര്‍ ടി നിക്ഷേപിക്കുന്നത് വളരെ ഫലപ്രദം. പത്തുവര്‍ഷം വരെ കോപ്പര്‍ ടി നിലനിര്‍ത്താം.
ഇനി ഇഫക്ടിവ് ആയ മാര്‍ഗങ്ങള്‍ ആണ് ഹോര്‍മോണ്‍ ഗുളികകള്‍. (പരാജയസാധ്യത നൂറില്‍ മൂന്നിനും ഒമ്പതിനും ഇടയില്‍)ഐ പില്‍ ഗര്‍ഭനിരോധനഗുളികയാണെന്നാണ് പലരുടെയും ധാരണ. മാസം നാലും അഞ്ചും ഐ പില്‍ കഴിക്കുന്നവര്‍ കേരളത്തില്‍ പോലുമുണ്ടെന്നു പഠനങ്ങള്‍ പറയുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസനിലവാരം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഗര്‍ഭനിരോധനഗുളികകള്‍ എന്നത് ദിവസേന കഴിക്കേണ്ടുന്ന ലോ ഡോസ് ഗുളികകള്‍ ആണ്. ചുമ്മാ കൗണ്ടറില്‍ കേറി വാങ്ങിച്ചു കഴിക്കേണ്ടവ അല്ല ഈ ഗുളികകള്‍. പ്രാഥമികആരോഗ്യകേനന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരോട് ചോദിച്ച് വാങ്ങി കഴിക്കേണ്ടവയും അല്ല. ഡോക്ടറെ കണ്ടു കൃത്യമായ മുന്‍കൂര്‍ ചെക്ക് അപ്പ് നടത്തി നിങ്ങള്‍ ഗുളിക കഴിക്കാന്‍ അര്‍ഹതയുള്ള ശരീരം ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഈ ഗുളികകള്‍ കഴിക്കാവൂ.
https://www.facebook.com/Malayalivartha