സ്ത്രീലൈംഗികത വര്‍ധിക്കുന്നുവെന്നു പഠനം
സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയുടെ ഫലമായി കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ ലൈംഗികതാത്പര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി പഠനം. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 28 സ്ത്രീകളുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈനായി ലഭിക്കുന്ന ലൈംഗികവീഡിയോകളും മറ്റും ലഭ്യത വര്‍ദ്ധിച്ചതോടെ സ്ത്രീകള്‍ തങ്ങളുടെ ലൈംഗിതതാത്പര്യങ്ങളും പുതിയ അറിവുകളും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കൂടുതലായി താത്പര്യം കാണിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
മുറിയിലെ കമ്ബ്യൂട്ടറിന്റെയും സ്മാര്‍ട്ഫോണിന്റെയും സ്വകാര്യതയില്‍ പോണ്‍ വീഡിയോകള്‍ ലഭ്യമാകുന്നു എന്നതാണ് മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഓണ്‍ലൈനായി ലൈംഗികത ആസ്വദിക്കാന്‍ താത്പര്യപ്പെടുന്നതിനു പിന്നില്‍. ലൈംഗികവീഡിയോകള്‍ ആസ്വദിക്കുന്നതില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള വിഭാഗമാണ് സ്ത്രീകള്‍ എന്ന് മുന്‍പേ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഓണ്‍ലൈനായി തങ്ങളുടെ ലൈംഗികതാത്പര്യങ്ങള്‍ കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് പുതിയ പഠനത്തിലൂടെ മനസ്സിലാകുന്നതെന്നും ഗവേഷകയായ ഡയാന പേറി പറഞ്ഞു.
സമൂഹത്തിന് സ്ത്രീലൈംഗിതയെപ്പറ്റി ഇപ്പോഴും പഴയ രീതിയിലുള്ള അറിവുമാത്രമാണുള്ളതെന്നും പുരുഷന്റെ താത്പര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന ലഭിക്കുന്നതെന്നും ഡയാന പേറി പറഞ്ഞു.
എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ മുന്‍പ് കണ്ടിട്ടില്ലാത്ത വിധം സ്ത്രീകളുടെ ലൈംഗികതയ്ക്ക് മുന്‍ഗണന ലഭിക്കുന്ന ചിത്രമാണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. സെക്ഷ്വാലിറ്റി ആന്റ് കള്‍ച്ചര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha