പങ്കാളിയെ സന്തോഷിപ്പിക്കാന്‍ മനസുവേണം
ജീവിതം സന്തോഷകരമായി കൊണ്ടുപോകുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. അടിക്കടിയുള്ള ലൈംഗീകബന്ധത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ സന്തോഷിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ചിലര്‍ക്കെങ്കിലും ഇക്കാര്യം പ്രധാന വെല്ലുവിളി തന്നെയാണ്. വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ വികാര സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.
വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ പോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്‌സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കുന്നുവെന്നു പറയാം. ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.
സെക്‌സിനിടയിലുള്ള ആശയവിനിമയത്തിലൂടെ പരസ്പരം കൂടുതല്‍ തൃപ്തി നേടാന്‍ സാധിക്കും. സെക്‌സിനെ തുറന്ന മനസോടെ, അതായത് പേടിയോ സങ്കോചമോ ഇല്ലാതെ സമീപിയ്ക്കുന്ന സ്ത്രീകള്‍ക്കും പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.
പുരുഷനേക്കാള്‍ സെക്‌സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും.ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക. സെക്‌സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും. സ്‌നേഹസംഭാഷണങ്ങളും താല്‍പര്യമെങ്കില്‍ സെക്‌സ് സംബന്ധമായ സംസാരങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്നു സെക്‌സ് മൂഡിലെത്താനും ഇതുവഴി ശരീരസുഖം നേടാനും സഹായകമാകും.
https://www.facebook.com/Malayalivartha