'സെക്സ്' സംസാരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഇന്ത്യക്കാർ.. ഇന്ത്യൻ ലൈംഗികതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഇതൊക്കെയാണ്
ലൈംഗികതയെ പറ്റി പരസ്യമായും രഹസ്യമായും ഏറെ ചര്‍ച്ചക ൾ ചെയ്യാറുണ്ട് ഇന്ത്യക്കാർ . എന്നാല്‍, ഇന്ത്യന്‍ ജനത ലൈംഗിക ജീവിതത്തെ ഉള്‍ക്കൊള്ളുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘യു ഗവ്’ (You Gov) നടത്തിയ സര്‍വേയിൽ തെളിയുന്നത്
ലൈംഗിക ജീവിതത്തെ കുറിച്ചും, സുരക്ഷിതമായ ലൈംഗികതയെ കുറിച്ചും ഇന്ത്യക്കാര്‍ക്കു വിവരം തീരെ ഇല്ല എന്നാണ് സർവ്വേ ഫലം പറയുന്നത് . എന്നാൽ ഫ്ളേവേഡ് കോണ്ടങ്ങളുടെ വില്‍പനയും ‘ലവ് മേക്കിംഗ് ഫര്‍ണിച്ചര്‍’ വില്‍പനയും ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്
ഗര്‍ഭനിരോധനവും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങളുമായിരുന്നു സർവ്വേയിലെ രണ്ട് പ്രധാന വിഷയങ്ങള്‍. ഇത് രണ്ടിലും ഇന്ത്യാക്കാരുടെ അറിവ് ശരാശരിയിലും വളരെ താഴെ മാത്രം . ലൈംഗിക സുരക്ഷയെ പറ്റി യായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. 18ന് മുകളില്‍ പ്രായമുള്ള ആയിരത്തിലധികം ഇന്ത്യക്കാരെ പങ്കെടുപ്പിച്ചായിരുന്നു ‘യു ഗവ്’ സര്‍വേ നടത്തിയത്
ഗര്‍ഭനിരോധനഗുളികകളുടെ പാർശ്വ ഫലത്തെക്കുറിച്ചും അപകടത്തെക്കുറിച്ചും സർവ്വേയിൽ പങ്കെടുത്ത ഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. മുൻകരുതലുകളെടുക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ഗര്‍ഭനിരോധനത്തിനായി ഗുളിക കഴിക്കാമെന്നു അറിയാമെങ്കിലും ഇത് സ്ത്രീ ശരീരത്തിൽ വരുത്തുന്ന ഹോർമോൺ പ്രശ്നങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഭൂരിപക്ഷത്തിനും അറിവുണ്ടായിരുന്നില്ല
ഗര്‍ഭനിരോധനത്തിനായി പുരുഷന്മാര്‍ ഗുളികകള്‍ കഴിക്കണോയെന്ന ചോദ്യത്തിന്, വേണമെന്ന ഉത്തരമാണ് 75% പേരും നല്‍കിയത്
വിവാഹത്തിന് മുൻപുള്ളതും വിവാഹേതര ലൈംഗികതയും ഇന്ത്യയിൽ സ്വാഗതാർഹമല്ല എന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിൽ സമൂഹവും ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ വരെ ചികിത്സയ്ക്കുള്ള അവസരം പോലും നല്‍കുന്നില്ല അതുകൊണ്ടുതന്നെ അശാസ്ത്രീയമായ സ്വയം ചികിത്സകളിലേക്ക് ആളുകളെത്തുന്നു. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഭിക്കുന്ന ഗര്‍ഭനിരോധന ഗുളികകള്‍ വിറ്റഴിക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വിപണി ഇന്ത്യയുടേതാണ് എന്ന സത്യവും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ഗുളികകള്‍ ഉണ്ടാക്കുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആരും ബോധവാന്മാർ അല്ല എന്നതാണ് ദുഃഖകരമായ സത്യം
ഏതാണ്ട് 60% പേർ ഗര്‍ഭനിരോധന ഉപാധിയായി കോണ്ടം ഉപയോഗിക്കുന്നവരാണ്. രതിമൂര്‍ച്ഛയെത്തും മുന്പേ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചും, പരിപൂര്‍ണ്ണമായ സംഭോഗത്തിലേര്‍പ്പെടാതെയും സുരക്ഷ തേടുന്നത് 35% പേരാണ്. ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പിച്ച് ആ ദിവസങ്ങളെ സുരക്ഷിത ദിവസങ്ങളായി കണക്കാക്കുന്നത് 34% പേരാണ്.
ലൈംഗിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതും വിദ്യാസമ്പന്നർ പോലും ലൈംഗിക കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മടിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്കു കാരണമാണ്.
.
https://www.facebook.com/Malayalivartha