പ്രിയമേറി നൂറു മസാജ്... പണം പോകുന്ന വഴികള്‍
ജപ്പാന്‍കാരുടെ സംഭാവനയായ നൂറു മസാജ് വലിയൊരു അനുഭൂതിയാണ് നല്‍കുന്നത് ഇത് പെട്ടെന്ന് ലോകം കീഴടക്കി. രതിസുഖം നല്‍കുന്നു എന്നതാണ് ആള്‍ക്കാര്‍ക്ക് ഇത് പെട്ടെന്ന് ഇഷ്ടപ്പെടാന്‍ കാരണം. ഇന്ന് മറ്റു രാജ്യങ്ങളിലും സുഖാന്വേഷികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണ്. മസാജ് ചെയ്യുന്ന ആളും അതിനായി വരുന്ന ആളും പരിപൂര്‍ണ്ണ നഗ്‌നരാകുന്നു. എന്നിട്ട് ശരീരത്തില്‍ നൂറു മസാജ് ഓയില്‍ അഥവാ ജെല്‍ പുരട്ടുന്നു. കടല്‍ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന പ്രത്യേക തരം ജെല്ല് ആണ് മസാജിനായി ഉപയോഗിക്കുക.
മണമോ രുചിയോ ഇല്ലാത്തതാണ് പൊതുവെ ഈ ജെല്‍. തുടര്‍ന്ന് വിദഗ്ദയായ മസാജര്‍ തന്റെ ശരീരം കൊണ്ട് നടത്തുന്ന നൂറു മസാജ് പകരുന്ന അനുഭൂതിയെ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുവാന്‍ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. ഇതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. സാധാരണ മസാജിനേക്കാള്‍ ചാര്‍ജ് കൂടുതലാണ് നൂറു മസാജിന്.
ഓണ്‍ലൈന്‍ വഴിയാണ് നൂറു മസാജിന്റെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് പ്രിയം ഏറെയാണ് 600 ദിര്‍ഹം മുതല്‍ മുകളിലോട്ടാണ് ഇതിന്റെ ചാര്‍ജ്ജെന്ന് വെബ്‌സൈറ്റുകള്‍ പറയുന്നു. ജപ്പാന്‍, തായ്‌ലന്റ്, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉള്ള യുവതികളാണ് നൂറു മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരില്‍ അധികവും.
https://www.facebook.com/Malayalivartha