മികച്ച ലൈംഗിക ജീവിതവും ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം
കുടുംബ ബന്ധത്തില്‍ വളരെ പ്രധാനമാണ് ലൈംഗിക ബന്ധം. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും മികച്ച ലൈംഗിക ജീവിതവും ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ചില ശീലങ്ങള്‍ ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ 350 തവണ രതിമൂര്‍ച്ഛ അനുഭവിക്കുന്ന പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി നാലു വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നും ഈ പഠനം കണ്ടെത്തിയിരിക്കുകയാണ്.
പതിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ആയുസ്സ് കൂടുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം മനസിന് സന്തോഷം നല്‍കുന്ന ഹോര്‍മോണായ ഓക്‌സിറ്റോസില്‍ പുറപ്പെടുവിക്കുന്നു. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ പങ്കാളിയുമൊത്ത് മികച്ച ലൈംഗികാനുഭവം സാധ്യമായാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കി. ഇവര്‍ക്ക് മാസത്തില്‍ ഒരു തവണ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 50% കുറവാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഴ്ചയില്‍ 150 മിനിറ്റ് നടക്കുന്നവര്‍ക്ക് നാലര വര്‍ഷം ആയുസ്സ് കൂടുതല്‍ ലഭിക്കും. വിരമിക്കല്‍ പ്രായം നേരത്തെയാക്കുന്നത് ആയുസ്സ് കുറയ്ക്കാന്‍ കാരണമാകുമെന്ന് ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
66മത്തെ വയസില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നത് 11 % മരണസാധ്യത കുറയ്ക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. പതിവായി ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് ആയുസ്സ് കുറയ്ക്കും. 2010 ല്‍ നടന്ന പഠനം അനുസരിച്ച് ഉറക്കം കുറയുന്നതു മൂലം 12 % പേര്‍ അകാലത്തില്‍ മരണമടയുന്നുണ്ടെന്ന് പഠനം പറയുന്നു. എട്ടു രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha