ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താം
സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏറ്റവും പറ്റിയ സമയം രാവിലെയാണോ രാത്രിയിലാണോ എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന സംശയം ആണ്. ഈ രണ്ടഭിപ്രായങ്ങളിലും പക്ഷം ചേര്‍ന്ന് രണ്ടു ചേരികളായി നില്‍ക്കുന്നത് പുരുഷന്മാരും സ്ത്രീകളും ആണ്. പ്രഭാതത്തില്‍ പുരുഷന്മാര്‍ എഴുന്നേല്‍ക്കുമ്പോഴേ ഉദ്ധാരണം സംഭവിച്ച സ്ഥിതിയില്‍ ആയിരിക്കുമെന്നതിനാല്‍ അവരില്‍ അധികം പേരും പ്രഭാതത്തില്‍ സെക്‌സ് എന്ന ആശയത്തോട് അനുഭാവം ഉള്ളവരാണ്. എന്നാല്‍ ഓഫീസിലെ അദ്ധ്വാനവും തിരികെ വീട്ടിലെത്തി ജോലികള്‍ എല്ലാം ക്രമപ്പെടുത്തി, കുഞ്ഞുങ്ങളെ ഉറക്കത്തിലേക്ക് വിട്ടിട്ട് എല്ലാം ഒന്ന് ശാന്തമാകുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാനാണ് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നത്. എന്ത് കൊണ്ടാണിങ്ങനെ ഇഷ്ടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും വൈരുധ്യങ്ങള്‍? അത് എങ്ങനെ പരിഹരിയ്ക്കാനാവും എന്നു ചിന്തിച്ചുനോക്കാം.
പ്രഭാതത്തില്‍ 6 മണിയ്ക്കും 9 മണിയ്ക്കും ഇടയ്ക്ക് പുരുഷന്റെ ടെസ്‌റ്റോസ്റ്റീറോണ്‍ നിലയില്‍ ഉയര്‍ച്ച ഉണ്ടാകാറുണ്ട്. ഇത് അവര്‍ക്ക് നല്‍കുന്ന ഉണര്‍വിന്റെ പരമാവധി പ്രയോജനപ്പെടുത്താനാണ് പുരുഷന്മാര്‍ ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീകളില്‍ അവരുടെ ടെസ്‌റ്റോസ്റ്റീറോണ്‍ ലെവല്‍ ഏറ്റവും കുറഞ്ഞിരിയ്ക്കുന്ന സമയം ആണ് പ്രഭാതങ്ങള്‍. സന്ധ്യയോടു കൂടി വളരെ കുറഞ്ഞ ഒരു ഉയര്‍ച്ച ഇതിന്റെ നിലയില്‍ അവരില്‍ ഉണ്ടാവുന്നുണ്ട്.
പുരുഷന്മാരില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ ഉണ്ടാവുന്ന മാറ്റം 25 % മുതല്‍ 50 % വരെയാണ്. അതിനാല്‍ തന്നെ പ്രഭാതത്തില്‍ അവര്‍ക്ക് ലൈംഗികാഭിമുഖ്യം വളരെ കൂടുതല്‍ ആയിരിയ്ക്കും. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ ലെവലിന് അത്ര പ്രകടമായ നിലയിലുള്ള മാറ്റം ഒന്നും ദിവസേന ഉണ്ടാകുന്നില്ല. അത് മാസത്തില്‍ ഒരിക്കലേ ഉണ്ടാകാറുള്ളു. അണ്ഡോത്പാദന വേളയില്‍ മാസത്തിന്റെ മധ്യ കാലത്തു മാത്രമാണ് ഇവരില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നത്. എങ്കില്‍ പോലും അത് പുരുഷന്മാര്‍ക്ക് അനുഭവപ്പെടുന്നത്ര വലിയ അളവിലുള്ളതല്ല.
പൊതുവെ സ്ത്രീകള്‍ക്ക് ലൈംഗികാഭിനിവേശം ഉണ്ടാകുന്നത് വൃത്തിയുള്ള ചുറ്റുപാടുകളില്‍ ആണ്. ഒരു രാത്രിയിലെ മുഴുവന്‍ വിയര്‍പ്പും, സ്വകാര്യ ഭാഗങ്ങളിലെ ദുര്‍ഗന്ധത്തോടും വായ്‌നാറ്റത്തോടും കൂടെ പ്രഭാതത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുക എന്നത് സ്ത്രീകള്‍ക്ക് സ്വീകാര്യമേ ആവില്ല. പുരുഷന്റെ ഘ്രാണശേഷി സ്ത്രീയുടേത് പോലെ അത്ര ഉയര്‍ന്നതല്ലാത്തതിനാല്‍ ഈ വക ചിന്തകളൊന്നും പുരുഷനില്‍ ഉണ്ടാകാറേ ഇല്ല. തന്റെ പങ്കാളിയുടെ ഊഷ്മള ശരീരത്തിന്റെ സാമീപ്യം മാത്രമേ അപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടാവുകയുള്ളു.
പ്രഭാതത്തില്‍ സെക്‌സിനോട് താല്പര്യം വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ പറയുന്നവ ശ്രദ്ധിയ്ക്കുക:
വസ്തുതാപരമായി, സ്ത്രീകളും പുരുഷന്മാരും മെച്ചപ്പെട്ട നിലയില്‍ സ്വന്തം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നത് പ്രഭാതത്തിലെ സെക്‌സിനു ശേഷമാണ്. പുരുഷന്മാര്‍ക്ക് കൂടുതല്‍ വൈകാരിക അടുപ്പം ഉളവാക്കുന്ന വസോപ്പ്രെസ്സിന്‍ എന്ന ഹോര്‍മോണിന്റെ നില സെക്‌സിനു ശേഷം ഉയരുന്നതിനാലാണിത്.
പ്രഭാതത്തില്‍ അല്‍പ സമയം ആലിംഗനങ്ങള്‍ക്കും പ്രശംസകള്‍ക്കുമായി ചിലവഴിയ്ക്കാമെങ്കില്‍ സ്ത്രീകളില്‍ മോഹം ഉണര്‍ത്താനാവും. പുരുഷന്‍ തന്റെ ശരീരത്തെ എങ്ങനെ കാണുന്നു എന്നത് സ്ത്രീകള്‍ക്ക് സെക്‌സിലേക്കുള്ള പ്രേരണയെ കാര്യമായി സ്വാധീനിയ്ക്കുന്ന ഒരു സംഗതിയാണ്.അത് കൊണ്ട് അവളുടെ അര്‍ദ്ധ നിമീലിത മിഴികളും നഗ്‌ന ശരീരവും മുഖവും അതിരാവിലെ കാണുന്നത് തനിയ്ക്ക് ഉന്മേഷം തരുന്നുവെന്ന് ആയിരിക്കണം പ്രഭാതത്തില്‍ ആദ്യം അവളോട് പറയേണ്ടത്.
ഇരു ലിംഗക്കാരിലും ഉറക്കക്കുറവ് റ്റെസ്‌റ്റോസ്റ്റീറോണ്‍ നിലകളെ താഴ്ത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അത് കൊണ്ട് ഹോര്‍മോണിന്റെ നില സംതുലിതമായി നിലനില്‍ക്കണമെങ്കില്‍ ആവശ്യത്തിന് ഉറക്കം ലഭിയ്ക്കണം. ഇരു ലിംഗക്കാരിലും ലൈംഗികാഭിമുഖ്യം കുറയ്ക്കാനിടയാക്കുന്നതാണ് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍. ഉറക്കം കുറയുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്.
രാത്രിയിലുള്ള സെക്‌സ് ആണ് ആഗ്രഹിയ്ക്കുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.
കായിക മത്സരങ്ങള്‍ കാണുന്നത് പുരുഷന്മാരില്‍ കീഴ്‌പ്പെടുത്താനുള്ള ത്വര ഉണര്‍ത്തുമെന്നും അതവരുടെ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. തന്മൂലം സ്ത്രീ പങ്കാളിയും കായികപ്രേമി ആകുന്നത് വളരെ പ്രയോജനപ്രദം ആയിരിയ്ക്കും.
സന്ധ്യ കഴിഞ്ഞുള്ള സമയത്ത് അവളില്‍ ഉണ്ടാകുന്ന റ്റെസ്‌റ്റോസ്റ്റീറോണിന്റെ നേരിയ വര്‍ദ്ധനവിനെ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ ദിവസം മുഴുവന്‍ ഒരുമിച്ചു ചെലവിടുന്ന അനുഭവം ഉണ്ടാകണം. രണ്ടു സ്ഥലങ്ങളില്‍ ജോലിയില്‍ ആയിരിയ്ക്കുമ്പോള്‍ തന്നെ ഇടയ്ക്ക് പ്രശംസകളോ, സ്‌നേഹ സന്ദേശങ്ങളോ അയയ്ക്കുന്നത് അവളുടെ പ്രണയ സങ്കല്പങ്ങളെ ഉണര്‍ത്താന്‍ സഹായിയ്ക്കും. ഇപ്രകാരമുള്ള ഇടപെടലുകള്‍ക്ക് റ്റെസ്‌റ്റോസ്റ്റീറോണിനെക്കാള്‍ ഫലം ചെയ്യാനാവും.
വൈകുന്നേരങ്ങളില്‍ പങ്കാളികള്‍ ഒരുമിച്ച് ഒരു മുപ്പതോ നാല്പതോ മിനിറ്റ് വ്യായാമം ചെയ്യുന്നത് റ്റെസ്‌റ്റോസ്റ്റീറോണിന്റെ ലെവല്‍ ഉയര്‍ത്താന്‍ സഹായിയ്ക്കും. ഒരു മുപ്പത് മിനിറ്റ് വ്യായാമത്തിന് ഉദ്ധാരണം വേഗത്തില്‍ ആക്കാന്‍ കഴിയും.
സെക്‌സില്‍ ഏര്‍പ്പെടുന്നതിനുള്ള സമയത്തിന്റെ തെരഞ്ഞെടുപ്പ്, സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാകാതെ ചിലപ്പോഴൊക്കെ മേധാവിത്തം സ്ഥാപിയ്ക്കാനും തെളിയിക്കാനും ഉള്ള ശ്രമമായി മാറിയേക്കാം. അത്തരം ഘട്ടങ്ങളില്‍ പങ്കാളികള്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുന്നതാണ് ഉചിതം. ഇരുവര്‍ക്കും മാത്രമായി അത് പരിഹരിയ്ക്കാനാവില്ലെന്ന് മനസ്സിലായാല്‍ ഒരു കൗണ്‍സിലറുടെ സഹായം തേടേണ്ടതാണ്.
പങ്കാളികള്‍ക്ക് ഇരുവര്‍ക്കും സെക്‌സിനോട് ആഭിമുഖ്യം തോന്നുന്ന സമയങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ പങ്കാളി ഏറ്റവും ആഗ്രഹിയ്ക്കുന്ന സമയത്ത് അവളെ/അവനെ സന്തോഷിപ്പിച്ചാല്‍ വിജയം രണ്ടു പേര്‍ക്കും തുല്യമായിരിക്കും.
സെക്‌സിന് ഏറ്റവും അനുയോജ്യമായ സമയം, ഇരുണ്ട രാത്രികള്‍ അല്ലാതെ എപ്പോഴെന്നാവും നാം ചിന്തിക്കുക. എന്നാല്‍, ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം നേരം പുലരുന്നതിനോട് അടുത്ത സമയമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.
പുലര്‍ച്ചെ അഞ്ച് മണിയോട് അടുത്ത സമയമാണ് ലൈംഗിക ബന്ധത്തിന് അനുയോജ്യം. കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ് ഏറ്റവും അനുയോജ്യമെന്ന് ഇറ്റാലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു കാരണമാണ് ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന് പറയാന്‍ കാരണം. രാവിലെ ഉണരുന്നതിനു മുമ്പ് മനുഷ്യശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ നില മറ്റേത് സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.
ഈ സമയത്ത് പങ്കാളികളുടെ ഊര്‍ജമനിലയും ഏറ്റവും ഉയര്‍ന്നിരിക്കും. ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ ഉദിക്കാത്ത സമയമായതിനാലും ഈ സമയത്ത് ബന്ധപ്പെടുന്നത് ഏറ്റവും ഹൃദ്യമായിരിക്കുമെന്ന് സെക്‌സ് തെറാപ്പിസ്റ്റ് ജെറാള്‍ഡിന്‍ മയേഴ്‌സ് അഭിപ്രായപ്പെടുന്നു.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുളള ശ്രമത്തിലായിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്കായിട്ട് ഒരു കാര്യം പറയാം. അതിന് വേനല്‍ മാസങ്ങളാണ് ഏറ്റവും അനുയോജ്യം. വടക്കന്‍ ഇറ്റലിയിലെ പാര്‍മ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വേനല്‍ മാസങ്ങളില്‍ ബീജങ്ങള്‍ക്ക് ചലനശേഷി കൂടുമെന്നും അത് ഗര്‍ഭധാരണത്തിനുളള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ അടക്കമുളള ഹോര്‍മോ്ണുകളുടെ നിലയില്‍ വരുന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്. ഇത് ബീജവും അണ്ഡവും തമ്മില്‍ യോജിക്കാനുളള സാധ്യതയും അതുവഴി ഗര്‍ഭധാരണത്തിനുളള സാധ്യതയും വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha