ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യം സ്ത്രീകള്‍ കാണിക്കാറില്ല ..കാരണം ഇതാണ്
ജോണ്‍ ഗ്രേ എഴുതിയ Men are From Mars, Women are from Venus എന്ന കൃതി ലൈംഗികതയുടെ കാര്യത്തിൽ വളരെ സത്യമാണ് .. പുരുഷന്‍ ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്നും സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത് സ്ത്രീയും പുരുഷനും വ്യത്യസ്തമായ രണ്ട് ഗ്രഹങ്ങളില്‍നിന്ന് വന്നവരാണെന്ന് തോന്നുംവിധം വ്യത്യസ്തമായാണ് എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല.
കാര്‍ല ക്ലാര്‍ക്ക് എന്ന സയന്റിഫിക് കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ന്യൂറോ സൈക്കോളജിസ്റ്റുകള്‍ ഈ വിഷയത്തില്‍ നടത്തിയ പഠനം അനുസരിച്ച് ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. നേരത്തേ നടന്ന നിരവധി പഠനങ്ങളുടെ കണ്ടെത്തലുകളും പുതിയ ചില പരീക്ഷണങ്ങളും ഈ പഠനസംഘം വിഷയമാക്കിയിരുന്നു
ലൈംഗിക ചോദനയെ നിയന്ത്രിക്കുന്ന കാര്യത്തിൽ പുരുഷനിലും സ്ത്രീയിലും തലച്ചോറ് വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീയുടെ നഗ്നത കാണുന്നത് പുരുഷന് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്; സ്ത്രീയുടെ നഗ്നമേനി അവനെ ആവേശം കൊള്ളിക്കും. എന്നാല്‍ അത്തരം കാര്യമായ ആകര്‍ഷണം പുരുഷ നഗ്നത കാണുന്നതില്‍ സ്ത്രീയനുഭവിക്കുന്നില്ല. പലപ്പോഴും സ്ത്രീ പുരുഷന്റെ നഗ്നതയെ വെറുക്കുകയും ചെയ്യും എന്നാണു ഇതു സംബന്ധമായി നടത്തിയ പഠനങ്ങള്‍ പറയുന്നത് .
ലൈംഗികതയെ സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും സ്ത്രീയും പുരുഷനും രണ്ട് രീതിയിലാണത്രേ കാണുക. പുരുഷന്‍ മിക്കവാറും നഗ്നമായ ശരീരത്തിലേക്കും മറ്റ് ഭാവനകളിലേക്കും ചേക്കേറുമ്പോള്‍ സ്ത്രീ, ചിത്രത്തില്‍ കാണുന്നവര്‍ തമ്മിലുള്ള അടുപ്പം, സ്‌നേഹപ്രകടനം, അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍- ഇത്തരം വിഷയങ്ങളെ പറ്റി ഓര്‍ക്കുന്നു. ഇതേ വ്യത്യാസമാണ് പൂര്‍ണ്ണമായും, ലൈംഗികതയുടെ കാര്യത്തിലും സ്ത്രീയ്ക്കും പുരുഷനുമിടയ്ക്ക് ഉണ്ടാകുന്നത്.
പുരുഷന്മാര്‍ക്ക് രാപ്പകലുകള്‍ ഇടതടവില്ലാതെ ലൈംഗിക ചിന്തയില്‍ കഴിയാനുള്ള കഴിവുണ്ട്. എന്നാല്‍ സ്ത്രീ പലപ്പോഴും ദിവസങ്ങളോളം ലൈംഗികമായ ഒരു ചിന്തയും കടന്നുവരാതെ ജീവിക്കുന്നവളാണ്. മാത്രവുമല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത സ്പര്‍ശനം സ്ത്രീയെ സംബന്ധിച്ചേടത്തോളം ആശ്വാസം പകരുന്നതോ സാന്ത്വനമേകുന്നതോ ആയിരിക്കും. സ്നേഹപൂർവ്വമുള്ള സ്പർശനം പലപ്പോഴും സ്ത്രീക്ക് നൽകുന്നത് സുരക്ഷിതത്വമാണ് . എന്നാല്‍ സ്ത്രീയുടെ ബോധപൂര്‍വമല്ലാത്ത ഒരു സ്പര്‍ശം പോലും പുരുഷന്‍ തെറ്റായ രീതിയില്‍ കണ്ടേക്കാം
പുരുഷന്, ലൈംഗികതയെ സ്വതന്ത്രമായ ഒന്നായിത്തന്നെ കാണാന്‍ കഴിയുന്നു. അതേസമയം സ്ത്രീക്ക്, മിക്കവാറും അത് അങ്ങനെ വേറിട്ടുകാണാനാകുന്നില്ല. സ്ത്രീയുടെ ശരീരത്തെ പരമാവധി ആസ്വദിക്കാന്‍ പുരുഷന്‍ ലൈംഗികതയിലൂടെ ശ്രമിക്കുമ്പോള്‍ സ്ത്രീ, തന്റെ പങ്കാളിയുമായുള്ള ബന്ധത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്.
ഒരു ചിത്രമോ, വീഡിയോയോ ഒക്കെ പുരുഷനെ ഉണര്‍ത്തുമ്പോള്‍, സ്ത്രീയ്ക്ക് അതിന് വ്യക്തമായ കാരണങ്ങള്‍ ആവശ്യമാണ്. ലൈംഗിക ബന്ധത്തില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തിയുടെ കാര്യത്തിലും ഈ അന്തരം നിലനില്‍ക്കുന്നുണ്ട്. പങ്കാളിയുമായുള്ള ആത്മബന്ധത്തെയും സ്‌നേഹത്തെയുമെല്ലാം ആശ്രയിച്ചാണ് സ്ത്രീയുടെ ലൈംഗികസുഖം പോലും നിലനിൽക്കുന്നത് എന്നതാണ് സത്യം .
'ആത്മാര്‍ഥമായ ബന്ധത്തിനൊടുവില്‍ സംഭവിക്കേണ്ടതാണ് സ്ത്രീയെ സംബന്ധിച്ചേടത്തോളം ലൈംഗിക ബന്ധം. എന്നാല്‍ പുരുഷന്റെ കാഴ്ചപ്പാടില്‍ ആത്മാര്‍ഥ ബന്ധം തുടങ്ങുന്നത് ലൈംഗികബന്ധത്തോടെയാണ്' എന്നാണ് ഡേവിഡ് ഷ്‌നാര്‍ക് കണ്ടെത്തുന്നത്
അതുപോലെ തന്നെ പ്രധാനമാണ് ചുറ്റുപാടുകളോടുള്ള ബന്ധവും. ഏറ്റവും സുരക്ഷിതമായ ഒരിടത്തായിരിക്കണം പങ്കാളിയുമൊത്തുള്ള സമയം ചെലവിടേണ്ടതെന്ന് സ്ത്രീ കരുതുന്നു. പുരുഷനെക്കാളേറെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ആശങ്കപ്പെടുകയും ചെയ്യുന്നു..
എന്നാല്‍ പോണ്‍ കാണുന്ന കാര്യത്തില്‍ സ്ത്രീ പുരുഷനൊപ്പം തന്നെയാണെന്നാണ് പഠനം അവകാശപ്പെടുന്നത്. അതേസമയം ഇതിനെ കൃത്യമായും 'ഫാന്റസി'യായി സൂക്ഷിക്കുകയും, യഥാര്‍ത്ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ നേരത്തേ സൂചിപ്പിച്ചത് പോലെ, ആത്മബന്ധത്തിന് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.
പുരുഷ ശരീരത്തിലെ ടെസ്റ്റസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ആക്രമണ സ്വഭാവവും വാശിയും കീഴടക്കാനുള്ള വാഞ്ഛയും ജനിപ്പിക്കുന്നതാണ് ,എന്നാൽ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ മാതൃ-ശിശു ബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കുന്നതടക്കമുള്ള ശക്തമായ ബന്ധങ്ങള്‍ക്ക് പിന്തുണയേകുന്നു എന്നും പടനാണ് തെളിയിക്കുന്നു. ഇതെല്ലാം ലൈംഗികതയെ സ്ത്രീയും പുരുഷനും രണ്ട് രീതിയില്‍ സമീപിക്കുന്നത്തിനു കാരണമാകുന്നു
https://www.facebook.com/Malayalivartha