ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നത് പഞ്ചാബിലെ സ്ത്രീകള്‍
ഏതൊരു സാധനം വാങ്ങാനും ചമ്മലോടെ കടയില്‍ പോയി നില്‍ക്കേണ്ട അവസ്ഥയില്ല. നല്ല പായ്ക്കില്‍ വീട്ടില്‍ തന്നെ ലഭിക്കും. ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും സെക്‌സ് ടോയ്‌സ് ഉള്‍പ്പടെയുള്ള ലൈംഗികസുഖവര്‍ധക ഉല്പന്നങ്ങള്‍ വാങ്ങുന്നവരാണ് ഇന്ത്യക്കാര്‍ എന്നാണ് ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ സര്‍വ്വേഫലം. പുതിയ കണക്കുകള്‍ പ്രകാരം ലൈംഗികത ആഘോഷമാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന അഡല്‍ട്ട് ഒണ്‍ലി സൈറ്റിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും സ്ത്രീകള്‍ ആണ്.
പഞ്ചാബിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നത്. ബറോഡ, പുനെ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ മുമ്പിലുമാണ്. പുരുഷന്മാര്‍ രാത്രി 10 മണിമുതല്‍ ഒരുമണി വരെയുള്ള സമയത്താണ് ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. സ്ത്രീകളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നത് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള സമയത്താണെന്നും വെബ്‌സൈറ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 25നും 34നും ഇടയില്‍ പ്രായമുള്ള 44 ശതമാനം പേരാണ് വെബ്‌സൈറ്റിന്റെ സ്ഥിരം ഉപഭോക്താക്കള്‍. 18നും 24നും ഇടയില്‍ പ്രായമുള്ള 22 ശതമാനവും 35നും 45നും ഇടയില്‍ പ്രായമുള്ള 18 ശതമാനവും ഉപഭോക്താക്കളാണുള്ളത്. 45 വയസ്സിന് മേല്‍ പ്രായമുള്ള 16 ശതമാനം ഉപഭോക്താക്കള്‍ ദാറ്റ്‌സ് പേഴ്‌സണലിനുണ്ട്.
മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കര്‍ണാടകയ്ക്കാണ് രണ്ടാം സ്ഥാനം. പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവയാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്. നവരാത്രി സീസണില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറിയതായും ദാറ്റ്‌സ് പേഴ്‌സണലിന്റെ സര്‍വ്വേഫലം പറയുന്നു. നഗരങ്ങളില്‍ ഡല്‍ഹിയും മുംബൈയുമാണ് മുന്‍പന്തിയിലുള്ളത്. നഗരങ്ങളിലെ വിലപ്നനിരക്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ലൂബ്രിക്കന്റ്‌സാണ് പുരുഷന്മാര്‍ കൂടുതലായും വാങ്ങുന്ന ഉല്പന്നം. ഇന്റിമേറ്റ് മസാജേഴ്‌സാണ് സ്ത്രീകള്‍ കൂടുതലായി വാങ്ങുന്നത്. സുഖവര്‍ധക സ്‌പ്രേകള്‍, ലോഷനുകള്‍, പഌര്‍ റിംഗ്‌സ്, ആകര്‍ഷകമായ അടിവസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊക്കെയും നിരവധി ആവശ്യക്കാരാണ്. സെക്‌സ് ടോയ്‌സ് വാങ്ങുന്നവര്‍ ഏറ്റവും കൂടുതലുള്ളത് പശ്ചിമബംഗാളിലാണ്. ആസാം,പഞ്ചാബ്,തെലുങ്കാന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
https://www.facebook.com/Malayalivartha