കൂട്ടുകാരി പറഞ്ഞ സെക്‌സ് ടോയി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ യുവതിയുടെ അവസ്ഥ
കൂട്ടുകാരിയുടെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ സെക്‌സ് ടോയ് പണി പറ്റിച്ചു. യുവതിയുടെ അടിവസ്ത്രത്തിനുള്ളിരുന്ന് പൊട്ടിത്തെറിച്ചു. ഇംഗ്ലണ്ടിലെ നോര്‍വിച്ചിലാണ് സംഭവം. കാസി എസ്പ്ലിന്‍ എന്ന 25കാരിയാണ് ബസ് ടങ് ഫിംഗര്‍ വൈബ്രേറ്റര്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.
കാര്‍ ഡീലര്‍ഷിപ്പിലെ ജോലിക്കാരിയാണ് കാസി. ടോയ് പൊട്ടിത്തെറിച്ച് കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും യുവതി പറയുന്നു. ലൗഹണി എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് യുവതി സെക്‌സ് ടോയ് വാങ്ങിയത്. 12 പൗണ്ടിന്റെ സെക്‌സ് ടോയ് 4 പൗണ്ടിന് വിറ്റതിനാലാണ് താന്‍ അതില്‍ ആകൃഷ്ടയായി വാങ്ങിയത്.
എന്നാല്‍ ഇത്തരം ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല. സുഹൃത്ത് നിര്‍ദ്ദേശിച്ചിട്ടാണ് താന്‍ ടോയ് വാങ്ങിയതെന്നും കമ്ബനിക്കെതിരെ പോരാടണമെന്നാണ് ആഗ്രഹമെന്നും യുവതി പറയുന്നു.
ബാറ്ററിയുടെ ഭാഗം തെറിച്ച് വീണ് യുവതിയുടെ നെഞ്ചിന്റെ ഭാഗത്ത് പൊള്ളലേറ്റതുള്‍പ്പടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി.
https://www.facebook.com/Malayalivartha