ലൈംഗിക ജീവിതത്തില്‍ ഹൈഹീലിനുള്ള പ്രാധാന്യം
ആരോഗ്യകരമായ ലൈംഗിക ജീവിതം എന്നത് വളരെ പ്രധാനമാണ്. ലൈംഗിക ജീവിതം എങ്ങനെ ആരോഗ്യകരമാക്കണമെന്ന് പലരും ചിന്തിക്കാറുപോലുമില്ല. പതിവായി ചില ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ മികച്ച ലൈംഗികാനുഭവം സാധ്യമാകുമെന്ന് ലൈംഗിക ജീവിതത്തെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതുന്ന ട്രസി കോക്‌സ് വ്യക്തമാക്കുന്നു.
ഈ ശീലങ്ങളില്‍ ഒന്നാണ് സ്ത്രീകള്‍ ചെരിപ്പ് ധരിക്കുന്ന രീതിയും. ഉയര്‍ന്ന ഹീല്‍ ധരിക്കുന്നത് സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗൈനക്കോളജിസ്റ്റും ഗവേഷകനുമായ ഡോ.എദന്‍ ഫോംബര്‍ഗ് പറയുന്നു. ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ക്ക് സെക്‌സി ലുക്ക് നല്‍കുമെങ്കിലും കിടപ്പറയില്‍ ഇത് മികച്ച അനുഭവം നഷ്ടമാകാന്‍ ഇടയാക്കുമെന്ന് ഇവര്‍ പറയുന്നു. ഹൈ ഹീല്‍ ധരിക്കുമ്പോള്‍ സ്ത്രീകളുടെ പിന്‍ഭാഗം 25 ശതമാനത്തോളം പിന്നോട്ട് ഉന്തിയാകും നില്‍ക്കുക. ഇത് ആരോഗ്യത്തിന് അനുയോജ്യമല്ല.
ഉയര്‍ന്ന ഹീല്‍ ധരിക്കുമ്പോള്‍ ഇടുപ്പ് അസ്വാഭാവികമായ രീതിയില്‍ വളയാനുള്ള സാധ്യത കൂടുന്നു. കൂടാതെ ഈ ഭാഗത്ത് സങ്കോചവും ഉണ്ടാക്കുന്നു.
ഇത് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കുറയാന്‍ ഇടയാകും. മാത്രമല്ല, പതിവായി ഉയര്‍ന്ന ഹീല്‍ ധരിക്കുന്നവര്‍ക്ക് രതിമൂര്‍ച്ഛയുടെ തീവ്രതയും കുറവായിരിക്കുമെന്ന് ട്രസി കോക്‌സ് പറയുന്നു.
https://www.facebook.com/Malayalivartha