സെക്‌സ് ടോയ്‌സ് ഉപയോഗിച്ചാല്‍ അതുണ്ടാകുമോ? സംശയം തീര്‍ത്ത് കമ്പനികള്‍
സെക്‌സ് ടോയ്‌സ്, കോണ്ടംസ് എന്നിവയുടെ ഉപയോഗം അണുബാധയുണ്ടാക്കുമോയെന്ന സംശയവും സാധാരണം. കോണ്ടംസ് സാധാരണയായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാറില്ല. കാരണം ഇവ രോഗാണു വിമുക്തമാക്കി, സീല്‍ ചെയ്താണ് വരുന്നത്. ഇവ ബ്രാന്റഡ് ആയവ നോക്കി വാങ്ങണമെന്നു മാത്രം. ഗര്‍ഭനിരോധനം തടയുന്നതിന് മാത്രമല്ലാ, രോഗങ്ങള്‍ ചെറുക്കുന്നതും കോണ്ടംസ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണമാണ്.
എന്നാല്‍ റബ്ബര്‍ കൊണ്ടുണ്ടാക്കുന്നതിനാല്‍ ചിലര്‍ക്ക് കോണ്ടംസ് അലര്‍ജിയുണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്. എന്നാല്‍ സെക്‌സ് ടോയ്‌സിന്റെ കാര്യം ഇങ്ങനെയല്ല. പല തരത്തിലുള്ള, നിലവാരമുള്ളവയും ഇല്ലാത്തവയും ഇക്കൂട്ടത്തില്‍ പെടും. ഇവ രോഗാണു വിമുക്തമാക്കിയില്ലാ, വരുന്നതും. ഇവ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും അണുബാധയും ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവര്‍ വൃത്തിയുടെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്നു മാത്രം.
ശാരീരിക പ്രത്യകത കാരണം സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സെക്‌സ് ടോയ്്‌സ് ഉപയോഗിച്ചാല്‍ രോഗസാധ്യത കൂടുതലുള്ളത്.
സാനിറ്ററി പാഡുകള്‍ക്ക് പകരം സ്ത്രീകള്‍ ഉപയോഗിക്കുന്ന ടാമ്പൂണുകളും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാനാവില്ല. ഇവയില്‍ പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
മാസമുറ സമയത്ത് എപ്പോഴും ടാമ്പൂണുകള്‍ മാത്രം ഉപയോഗിക്കുന്ന പ്രവണത നന്നല്ല. ഇവ സൗകര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചു രാത്രയില്‍.
നാലു മണിക്കൂറിനേക്കാള്‍ കൂടുതല്‍ ഒരു ടാമ്പൂണ്‍ ഉപയോഗിക്കുകയുമരുത്. ടാമ്പൂണ്‍ എടുക്കുന്നതിന് മുന്‍പ് വളരെ വൃത്തിയായി കൈ കഴുകുകയും ചെയ്യണം. ശരീരത്തിന്റെ ഉള്ളിലേക്കു നിക്ഷേപിക്കുന്നതു കൊണ്ട് ഇത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
https://www.facebook.com/Malayalivartha