ടെന്‍ഷന്‍ പമ്പ കടത്താന്‍ സ്‌നേഹത്തില്‍ ചാലിച്ച ഇറോട്ടിക് മസ്സാജ്
ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനുള്ള ഏറ്റവും നല്ല ടെക്‌നിക്കുകളിലൊന്ന്. എല്ലാ പിരിമുറുക്കങ്ങളുമകറ്റി ലൈംഗികതയെ ഒരാഹ്ലോദല്‍സവമാക്കി മാറ്റാനും മസ്സാജിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കങ്ങളെല്ലാമകറ്റി സുഖകരമായ ലാഘവമേകുകയും ലൈംഗികതയുടെ ആനന്ദങ്ങളെ ഏറ്റവും ഹൃദ്യമാക്കുകയും ചെയ്യുന്നു അത്.
അതിപുരാതനകാലം മുതലേ ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള സുഖചികില്‍സാ രീതികളായി മസ്സാജിങ് നിലനിന്നിരുന്നു. ആയുര്‍വേദത്തിലെ സ്വസ്ഥവൃത്തത്തില്‍ പറയുന്ന എണ്ണതേച്ച് ഉഴിയലുകളും പല തരത്തിലുള്ള തിരുമ്മലുകളും മസ്സാജിങ്ങിന്റെ ശാസ്ത്രീയ സമ്പ്രദായങ്ങളാണ്.
മനസ്സില്‍ പിരിമുറുക്കങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ ശരീരത്തിലും അതിന്റേതായ അസ്വാസ്ഥ്യങ്ങളുണ്ടാവും. പേശികള്‍ വലിഞ്ഞു മുറുകും, നെഞ്ചിടിപ്പു കൂടും,ശരീരത്തിലെ ചൂട് കൂടും, ചിലര്‍ക്ക് വിയര്‍പ്പുമുണ്ടാകും.പലപ്പോഴും തലവേദന അനുഭവപ്പെടാറുണ്ട്. രക്തത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കൂടി നില്‍ക്കുന്ന ഈ വേളയില്‍ ലൈംഗികോത്തേജക സ്രവങ്ങള്‍ കുറച്ചേ ഉണ്ടാവുകയുള്ളൂ.ടെന്‍ഷന്‍ നിറഞ്ഞ മനസ്സോടെ പുരുഷന്‍ സെക്‌സിനു ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും അവിടെ നടക്കുന്നത് അക്രമവാസനയോടു കൂടിയ ഒരു തരം കീഴടക്കല്‍ ശ്രമമായിരിക്കും. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഏതുതരം തിരുമ്മലിലും ശാരീരികസുഖത്തിന്റെയും അതുവഴിയുള്ള മാനസികാഹ്ലാദത്തിന്റെയും ഘടകമുണ്ട്. ഈ ആഹ്ലാദഘടകത്തിനും ലൈംഗികതക്കും പ്രാധാന്യം നല്‍കുന്ന ഉഴിച്ചിലുകളാണ് ഈറോട്ടിക് മസ്സാജ്.ലൈംഗികതയില്‍ അറിയാതെ തന്നെ മസ്സാജിങ് കടന്നുവരുന്നത് തികച്ചും സ്വാഭാവികവുമാണല്ലോ. സ്വാഭാവികമായിത്തന്നെയുണ്ടാകുന്ന ഈ മസ്സാജിങ്ങിനെ ഒരു വിനോദമായും കൂടുതല്‍ ആഹ്ലാദത്തിലേക്കുള്ള വഴിയായും വികസിപ്പിക്കുകയാണ് ഈറോട്ടിക് മസ്സാജിങ്ങില്‍ ചെയ്യുന്നത്.
സ്‌നേഹപൂര്‍ണമായ സ്പര്‍ശത്തിലെ ഈ വൈകാരികതീക്ഷ്ണത ഇണകളുടെ ബന്ധത്തെ കൂടുതല്‍ സ്‌നേഹോഷ്മളമാക്കും. പ്രണയാനുഭൂതികളെ തീവ്രമാക്കും. നിത്യജീവിതത്തിലെ ടെന്‍ഷനുകളകറ്റാനുള്ള വഴിയായും ലൈംഗികവിനോദമായുമൊക്കെ മസ്സാജിങ്ങിനെ കാണാവുന്നതാണ്.
ആവര്‍ത്തനം കൊണ്ടു വിരസമായ രതിജീവിതത്തിന് ഒരു നവോന്മേഷം പകരാന്‍ ഈറോട്ടിക് മസ്സാജിങ്ങിനു കഴിയും. ആഹ്ലാദങ്ങളില്ലാതെ കെട്ടു പോയ രതിജീവിതത്തെ മസ്സാജിങ്ങിലൂടെ തഴുകിയുണര്‍ത്താനാവും. രതി ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഒരുല്‍സവഘോഷമാക്കി മാറ്റാനും മസ്സാജിങ് സഹായകം തന്നെ.
https://www.facebook.com/Malayalivartha