കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പോണ്‍ സൈറ്റുകളുടെ നിരോധനം പരാജയം
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പോണ്‍ സൈറ്റുകളുടെ നിരോധനം പരാജയമെന്ന് വിലയിരുത്തല്‍. നിരോധനം നടപ്പിലാക്കിയതിലെ പിഴവുകളും നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതോടെയാണ് നിരോധനം പാടെ പരാജയപ്പെട്ടത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സെപ്തംബര്‍ 27 ന് ഇന്റര്‍നെറ്റിലെ 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഒക്‌ടോബറില്‍ ഈ ഉത്തരവ് നടപ്പിലാകുകയും ചെയ്തു. എന്നാല്‍, ലക്ഷക്കണക്കിന് പോണ്‍ സൈറ്റുകളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഇതില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നതുമാണ്. അതുകൊണ്ട് തന്നെ നിരോധിക്കപ്പെടാത്ത സൈറ്റുകള്‍ ഇവിടെ ലഭ്യമാകുന്നുണ്ട്. ഇത് കൂടാതെ നിരോധിക്കപ്പെട്ട സൈറ്റുകള്‍ പലതും പുതിയ പേരുകള്‍ സ്വീകരിച്ചും പഴയതിന് പകരം പുതിയ വെബ് സൈറ്റുകള്‍ തന്നെ അവതരിപ്പിച്ചും നിരോധനത്തെ മറികടന്നു.
സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് പേരില്‍ വന്ന മാറ്റത്തെക്കുറിച്ച് അറിയിപ്പ് ലഭിക്കുകയും അവര്‍ പുതിയ സൈറ്റിലേക്ക് പ്രവേശിക്കുകയും ചെയ്യുകയാണ്. ഇതേ സമയം നിരോധിക്കപ്പെട്ട ചില സൈറ്റുകളും ഇപ്പോഴും പഴയതുപോലെ ലഭ്യമാകുന്ന സാഹചര്യവുമുണ്ട്. .കോമിന് പകരം .നെറ്റ് ഉപയോഗിച്ചാല്‍ തങ്ങളുടെ സൈറ്റ് ലഭ്യമാകുമെന്ന് പോണ്‍ഹബ് ഔദ്യോഗികമായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതും തടസ്സപ്പെട്ടപ്പോഴാണ് മറ്റൊരു പേരില്‍ സൈറ്റ് മുന്നോട്ട് പോകുന്നത്. സര്‍ക്കാറിന്റെ നിരോധനത്തിനെതിരെ നേരത്തെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റായ പോണ്‍ഹബ് അധികൃതര്‍ രംഗത്ത് വന്നിരുന്നു.
മുമ്പെത്തപ്പോലെ തന്നെ നിരോധനത്തിന് ശേഷവും രാജ്യത്തും സംസ്ഥാനത്തും പഴയതുപോലെ തന്നെ വലിയ തോതില്‍ ആളുകള്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തുടക്കത്തില്‍ നിരോധിക്കുമെന്ന് വ്യക്തമാക്കിയ അഞ്ഞൂറോളം സൈറ്റുകളെ പിന്നീട് നടപടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇവയും പതിവുപോലെ പ്രവര്‍ത്തനം സജീവമാണ്. .കോമില്‍ അവസാനിക്കുന്ന ഡൊമൈനുകള്‍ .ടി വിയിലേക്ക് ഉള്‍പ്പെടെ മാറ്റിയാണ് നിരോധനത്തെ പല സൈറ്റുകളും നേരിട്ട് തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha