സെക്‌സിന് നല്ല സമയം പുലര്‍കാലമല്ലെന്ന് പുതിയ പഠനം
സെക്‌സിന് നല്ല സമയം പുലര്‍ച്ചെയാണെന്ന് പൊതുവേ ഇതു വരെയുള്ള റിസര്‍ച്ച് ഫലങ്ങള്‍ കാണിയ്ക്കുന്നു. പ്രത്യേകിച്ചും പുരുഷന്. കാരണം പുരുഷന്മാരില്‍ സെക്‌സിനു സഹായിക്കുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ തോത് ഏറ്റവും വര്‍ദ്ധിയ്ക്കുന്നത് ഈ സമയത്താണെന്നായിരുന്നു ധാരണ. ഇതു കൊണ്ടാണ് പുലര്‍കാല സെക്‌സ് കൂടുതല്‍ നല്ലതെന്ന രീതിയില്‍ പഠന ഫലങ്ങള്‍ വന്നിരുന്നത്.
എന്നാല്‍ അടുത്തിടെ നടത്തിയ പുതിയ പഠനം അനുസരിച്ച് പുലര്‍കാലത്തല്ല, ഏറ്റവും നല്ല സെക്‌സ് എന്നു തെളിഞ്ഞു. പുതിയ പഠനത്തില്‍ കണ്ടെത്തിയ സമയം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സിന് ഒരുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തിയത്. ഹോര്‍മോണ്‍ സംബന്ധമായ കാര്യങ്ങളിലും മൂഡിലും ഇത് സ്ത്രീ പുരുഷന്മാര്‍ക്ക് സെക്‌സിന് ഒരുപോലെ ഗുണപ്രദമാണെന്നു പഠനങ്ങള്‍ പറയുന്നു.
ഉച്ച തിരിയുന്ന മൂന്നുമണി സമയത്താണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സിന് ഏറ്റവും ചേര്‍ന്ന സമയമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഇത് ഹെട്ടറോസെക്ഷ്വല്‍, അതായത് സ്ത്രീ പുരുഷ സെക്‌സിന്റെ കാര്യത്തിലാണെന്നതും ശ്രദ്ധേയം.
പുരുഷ ഹോര്‍മോണ്‍ ഈ സമയത്താണ് കൂടുതല്‍ കൂടുന്നത് എന്നാണ് പുതിയ ഈ പഠനം പറയുന്നത്.
ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്‍പര്യവും സെക്‌സില്‍ പൂര്‍ണമായും മുഴുകാനും ഈ സമയത്തെ സെക്‌സ് പുരുഷന്മാരെ സഹായിക്കും. ഈ സമയത്തെ സെക്‌സ് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന കാര്യത്തിലേ സംശയം വേണ്ടൂ.
https://www.facebook.com/Malayalivartha