ശരീരത്തിലെ ജീനുകള്‍ കൂടി സമ്മതിച്ചാലേ ദാമ്പത്യം സുന്ദരമാകൂയെന്ന് പഠനം
സുന്ദരദാമ്പത്യത്തിന് സ്‌നേഹം മാത്രം പോര എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വിവാഹിതരായ സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ ജീനുകള്‍ കൂടി സമ്മതിച്ചാലേ ദാമ്പത്യം സുന്ദരമാകൂവെന്നാണ് ന്യുയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഓക്‌സിടോസിന്‍ യഥാസമയം റിലീസ് ചെയ്യാപ്പെടാതെ വന്നാല്‍ വീട്ടിലുള്ളവരോടും സമൂഹത്തിലുള്ളവരോടുമുള്ള പെരുമാറ്റത്തിലെ ഊഷ്മളത കുറയുകയും മെല്ലെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്ന് 79 ദമ്പതികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. ശരീരത്തിലെ ഓക്‌സിടോസിനെ ക്രമീകരിക്കുന്ന ജീനുകളാണ് ഇക്കാര്യത്തില്‍ പ്രധാനി. സ്‌നേഹവും വൈകാരിക ബന്ധവും ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്നത് ഓക്‌സിടോസിന്റെ പ്രവര്‍ത്തന ഫലമായാണ്.
ഓക്‌സിടോസിനെ റിലീസ് ചെയ്യുന്നതിനുള്ള ജീന്‍ പിണങ്ങിയാല്‍ വിവാഹാനന്തര ജീവിതവും പ്രശ്‌നമാകുമെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞു വയ്ക്കുന്നത്.
https://www.facebook.com/Malayalivartha