സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണത്തിനും പങ്കുണ്ട്
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിന് പ്രാധാനസ്ഥാനമുണ്ട്. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ് പണ്ടു മുതലുള്ള വിശ്വാസം.
മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഈ നിറവും മണവും പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുന്നു. മുന്തിരി, ആപ്പിള്‍, പപ്പായ, പ്ലം, ചെറിപ്പഴം, സ്‌ട്രോബറി, വാഴപ്പഴം, ഓറഞ്ച്, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ലൈംഗികത ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്നു.
പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും വര്‍ധിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന്‍ സി അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിനേക്കാള്‍ പഴങ്ങള്‍ കഴിക്കുന്നതാണ് പ്രയോജനകരം എന്നു പറയാറുണ്ട്.വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് ഉത്തമമാണ്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബുഫോടെനിന്‍ എന്ന രാസവസ്തു തലച്ചോറില്‍ ഉണര്‍വു നല്‍കുന്നുവെന്നും ലൈംഗിക വികാരം ഉണര്‍ത്തുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
ലൈംഗിക ഉണര്‍വിന് പച്ചക്കറികളും സഹായിക്കുന്നു. കാരറ്റ്, സെലറി, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണര്‍വു പകരുന്ന പച്ചക്കറികളാണ്. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നവയാണെന്ന് ആയുര്‍വേദം പറയുന്നു. ചീര, ചുവന്നുള്ളി, കോളിഫഌര്‍ എന്നിവ പുരുഷന്മാരില്‍ ധാതുപുഷ്ടി ഉണ്ടാകാന്‍ ഉത്തമമാണ്. സെലറിയുടെ ഗന്ധം ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കും.
സെലറിയില്‍ നാരുകള്‍ ധാരാളമുണ്ട്. കാലറിയും കുറവാണ്. അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പാലക് ചീരയില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അണ്ഡോല്‍പാദനത്തിന് സഹായിക്കുന്നു. ലൈംഗികമായി ഉണര്‍വു പകരുന്ന വിഭവങ്ങളാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമുണ്ട്. രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇവ സഹായിക്കും. ഇതുമൂലം ധമനികളിലൂടെ രക്തപ്രവാഹം സുഗമമാക്കും.
https://www.facebook.com/Malayalivartha