സെക്‌സ് റോബോട്ടുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സ്വീഡിഫ് ഫെമിനിസ്റ്റ് സംഘടനകള്‍
സ്ത്രീകളെ ലൈംഗികോപകരണങ്ങളായി കാണുന്നതാണ് ലൈംഗികാക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടി സെക്‌സ് റോബോട്ടുകളെയും സെക്‌സ് പാവകളെയും നിരോധിക്കണമെന്ന ആവശ്യവുമായി സ്വീഡിഫ് ഫെമിനിസ്റ്റ് സംഘടനകള്‍. സ്ത്രീകള്‍ക്കു നേരെയുള്ള പുരുഷന്റെ വികലമായ കാഴ്ചപ്പാടുകളെ കൂടുതലുറപ്പിക്കുകയാണ് ഇത്തരം ലൈംഗികോപകരണങ്ങള്‍ ചെയ്യുന്നതെന്ന് സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സെക്‌സ് റോബോട്ടുകള്‍ ഈ മനോഭാവം കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്യുക.
എന്തുകൊണ്ടാണ് പുരുഷന്മാര്‍ സെക്‌സ് റോബോട്ടുകള്‍ വാങ്ങാന്‍ പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതെന്ന ചോദ്യവും ഫെമിനിസ്റ്റ് സംഘടനകള്‍ ഉന്നയിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ക്ക് 'പറ്റില്ല' എന്നു പറയാന്‍ കഴിയില്ല എന്നതു തന്നെയാണ് കാരണം. തനിക്ക് തോന്നുമ്പോഴെല്ലാം ലഭിക്കുന്ന ഒരുപകരണമായി സ്ത്രീയെ കാണുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടാണ് സെക്‌സ് റോബോട്ടുകളെ വലിയവിലകൊടുത്തും സ്വന്തമാക്കുന്ന പ്രവണതയ്ക്കു പിന്നിലെന്ന് സംഘടനകള്‍ പറയുന്നു.
ഇത് അപകടകരമായ മനോനിലയാണ്. ഈ മനോനിലയെ വളര്‍ത്തുന്ന ഒന്നാണ് സെക്‌സ് റോബോട്ടുകളുടെ ലഭ്യത. ഇക്കാരണത്താല്‍ തന്നെ സെക്‌സ് റോബോട്ടുകള്‍ വിപണിയില്‍ ലഭ്യമാകുന്നത് മുടക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
സ്വീഡന്‍സ് വിമന്‍സ് ലോബി, ദി നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍സ് ഷെല്‍റ്റേഴ്‌സ്, യങ് വിമന്‍സ് ഷെല്‍റ്റേഴ്‌സ് എന്നീ സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തുള്ളത്.
https://www.facebook.com/Malayalivartha