പുരുഷന്മാരിലെ ലൈംഗിക പ്രകടനം വര്‍ധിപ്പിക്കമെന്ന് പേടിയാല്‍ സെക്‌സ് ഡോള്‍ വേശ്യാലയം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍
പുരുഷന്‍മാര്‍ക്കിടയില്‍ ബലാത്സംഗം ചെയ്യാനുള്ള ആഗ്രഹം വര്‍ധിപ്പിക്കും എന്ന് ആരോപിച്ച് ഫ്രാന്‍സിലെ ആദ്യ സെക്‌സ് ഡോള്‍ വേശ്യാലയം അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാരീസിലുള്ള ഈ വേശ്യാലയം കഴിഞ്ഞ മാസമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പുരുഷന്‍മാരിലെ ലൈംഗിക ഫാന്റസികള്‍ വര്‍ധിപ്പിക്കാന്‍ ഈ വേശ്യാലയം കാരണമാകുമെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത്. സിറ്റിയിലെ ഒരു ഫ്‌ളാറ്റിലാണ് വേശ്യാലയം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുറമേ ഇത് ഒരു ഗെയിം സെന്ററായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
7000 രൂപയാണ് മണിക്കൂറിന് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ചൈനയില്‍ നിര്‍മ്മിച്ച അതിസുന്ദരികളായ സെക്‌സ് ടോയ്‌സാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബുക്ക് ചെയ്ത് ഓണ്‍ലൈനിലൂടെ പണവും അടച്ചതിനു ശേഷം മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് ഇവിടേക്ക് പ്രവേശനം.
എന്നാല്‍ നിരവധി പേരാണ് ഈ വേശ്യാലയത്തിനെതിരെ രംഗത്ത് എത്തിയത്. ഈ പാവകള്‍ പുരുഷന്മാരിലെ ലൈംഗിക ഫാന്റസികള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബലാത്സംഗത്തിന് വഴിവെക്കുമെന്നും നിരവധി പേര്‍ ആരോപിച്ചു. ഫെമിനിസ്റ്റുകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുക ആയിരുന്നു.
https://www.facebook.com/Malayalivartha