വര്‍ഷത്തില്‍ 350 തവണ രതിമൂര്‍ച്ഛ അനുഭവിക്കുന്ന പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി നാലു വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നു പഠന റിപ്പോർട്ട് ..ആഴ്ചയില്‍ ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയുണ്ടാവുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 30% കുറയും
വര്‍ഷത്തില്‍ 350 തവണ രതിമൂര്‍ച്ഛ അനുഭവിക്കുന്ന പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി നാലു വര്‍ഷം കൂടുതല്‍ ജീവിക്കുക്കുമെന്നു പഠന റിപ്പോർട്ട് ..ആഴ്ചയില്‍ ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയുണ്ടാവുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 30% കുറയും
രതിമൂർച്ഛയും ആയുസ്സും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ .സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഹോര്‍മോണ്‍ ലെവലും, ഹൃദയത്തിന്റെ ആരോഗ്യവും മസ്തിഷ്‌കത്തിന്റെ ശക്തിയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും .
ഹാർവാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ചില ശീലങ്ങള്‍ ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രധാനം പങ്കാളിയുമൊത്തുള്ള സന്തോഷം നിറഞ്ഞ ലൈംഗിക ജീവിതവും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ആണ്.
ആഴ്ചയില്‍ രണ്ടുതവണ പങ്കാളിയുമൊത്ത് മികച്ച ലൈംഗികാനുഭവം സാധ്യമാകുന്നവർക്ക് മാസത്തില്‍ ഒരു തവണ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 50 ശതമാനം കുറയുമത്രെ.
ശക്തമായ ഒരു രതിമൂര്‍ച്ഛ ശരീരത്തിന്റെ സ്ട്രസ് കുറയ്ക്കുന്ന വാലിയം എന്ന മരുന്ന് ഒരു തവണ ഉപയോഗിക്കുന്നതിനു സമാനമാണെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. രതിമൂര്‍ച്ഛ നല്ല റിലാക്‌സന്റായി പ്രവര്‍ത്തിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഇതിനു പുറമേ ശരീരത്തിലെ അണുക്കളോടു പൊരുതുന്ന സെല്ലുകള്‍ 20% വര്‍ധിപ്പിക്കും. സ്ഥിരമായുള്ള രതിമൂര്‍ച്ഛ പുരുഷന്മാരുടെ ആയുസ് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് എട്ടുവര്‍ഷത്തെ ആയുസ് അധികം ലഭിക്കും. കൂടാതെ ആഴ്ചയില്‍ ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയുണ്ടാവുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 30% കുറവാണ്.
വര്‍ഷത്തില്‍ 350 തവണ രതിമൂര്‍ച്ഛ അനുഭവിക്കുന്ന പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി നാലു വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നും ഈ പഠനം കണ്ടെത്തി.
ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ശരീരം മനസിന് സന്തോഷം നല്‍കുന്ന ഹോര്‍മോണായ ഓക്‌സിറ്റോസില്‍ പുറപ്പെടുവിക്കുന്നു. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നു..
സ്ഥിരമായി വ്യായാമം ചെയ്യുന്നതിന്റെ അതേഗുണമാണ് സെക്‌സും നല്‍കുന്നത്. 20മിനിറ്റു ദൈര്‍ഘ്യമുള്ള ആക്ടീവായ സെക്‌സിന്റെ ഫലമായി 30 കലോറിയാണ് നശിപ്പിക്കപ്പെടുക. കൂടാതെ ഉപാപചയപ്രവര്‍ത്തനങ്ങളും രക്തചംക്രമണവും ത്വരിതപ്പെടുത്തും.
പങ്കാളിയെ ഗാഢമായി ആലിംഗനം ചെയ്യുന്നത് സെക്‌സിന്റെ ഭാഗമാണ്. ഇത് ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഓക്‌സിടോസിന്‍ ആയുസ് വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha