ഈ പ്രായത്തിലുള്ള സ്ത്രീകൾ വിവാഹേതര ബന്ധത്തിന് മുൻകൈ എടുക്കും
വിവാഹിതരായവര്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടാകാറുണ്ട്. അക്കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസവും ഉണ്ടാകാറില്ല. എന്നാല്‍ വിവാഹേതര ബന്ധം ഒരാവശ്യമായി കണക്കാക്കുന്നവരും കുറവല്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
'ഗ്ലീഡന്‍' എന്ന 'ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്മ്യൂണിറ്റി'യാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇവര്‍ നടത്തുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്.
ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ആത്മാര്‍ത്ഥമാണോ, അതിനായി അവര്‍ വിശദീകരിക്കുന്ന കാരണങ്ങള്‍ സത്യമാണോ എന്നെല്ലാം 'റിലേഷന്‍ഷിപ്പ്' വിദഗ്ധരുടെ സഹായത്തോടെ വെബ്‌സൈറ്റുകാര്‍ വിലയിരുത്തും. അതിന് ഇവര്‍ക്ക് പ്രത്യേകസംഘവുമുണ്ട്.
ഇവരുടെ സർവേ അനുസരിച്ച് വിവാഹേതര പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുൻകയ്യെടുക്കുന്നത് പുരുഷന്മാരിലും അധികം സ്ത്രീകൾ തന്നെയാണ്. കൂടാതെ ഈ സർവേയിൽ പങ്കെടുത്ത പകുതിയലധികം ആളുകൾക്കും വിവാഹേതര ബന്ധത്തിൽ യാതൊരു കുറ്റബോധവുമില്ലാത്തവർ ആണെന്നുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആയി മാറി. മാത്രമല്ല ലൈംഗിക ബന്ധങ്ങളിലെ ശാരീരികതൃപ്തികുറവ് ആണ് ഇത്തരം ബന്ധങ്ങൾ തേടിപ്പോകാൻ കാരണം എന്നും ഇവർ സർവ്വേയിൽ തുറന്നുസമ്മതിച്ചു.ഇന്ത്യക്കാരായ 3512 പുരുഷന്മാരെയും 3121 സ്ത്രീകളെയുമാണ് ഗ്ളീഡൻ ഡോട്ട് കോം സർവേയിൽ ഉൾപ്പെടുത്തിയത്.
വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന 88 ശതമാനം ആളുകളും ഇത്തരം ബന്ധങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആണ്. ബാക്കിയുള്ളവരിൽ 8 ശതമാനം ആളുകൾ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇത്തരം ബന്ധങ്ങളെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കി വരുന്ന നാല് ശതമാനം ആളുകൾ മാത്രമാണ് ഇത്തരം ബന്ധം വീട്ടുകരിൽ നിന്നും മറച്ച് വയ്ക്കുന്നവരായി ഉള്ളത്.
മൂന്നിലൊന്ന് വിവാഹേതരബന്ധങ്ങളിലും മുൻകയ്യെടുക്കുന്നത് സ്ത്രീകളായിരിക്കും എന്നും പുതിയ ബന്ധങ്ങൾ അന്വേഷിക്കുന്നവരിൽ ഭൂരിപക്ഷവും 34നും 49നും ഇടയിൽ പ്രായമുള്ളവരായിരിക്കും എന്നും ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പ്രവണതയാണ് കണ്ടുവരുന്നത് എന്നും ആണ് ഈ സർവേയുടെ പ്രധാന നിഗമനങ്ങൾ.
ഭർത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പം മറ്റ് ബന്ധങ്ങളിലേക്ക് തങ്ങളെ പ്രേരിപ്പിക്കുന്നതിന് കാരണം ആകുന്നു എന്ന് സ്ത്രീകൾ തുറന്നുപറയുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ശാരീരികം എന്ന വാക്കിനുമപ്പുറം മാനസികമായ ബന്ധങ്ങൾക്കാണ് സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഭർത്താക്കന്മാരായ പുരുഷന്മാർ അന്യസ്ത്രീകളുമായി ശാരീരിക അടുപ്പം സൂക്ഷിക്കുന്നതിലും ഭാര്യമാരെ വേദനിപ്പിക്കുന്നത് അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക അടുപ്പം ആണെന്നും സർവേ റിപ്പോർട്ട് ചെയ്യുന്നു
ഇങ്ങനെ വെബ്‌സൈറ്റുമായി ഏറ്റവുമധികം പേര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നഗരത്തിന്റെ പേര് ഇവര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 1,35,000 പേര്‍ മുന്നോട്ടുവന്ന ബെംഗലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം. 43,200 സ്ത്രീകളും 91,800 പുരുഷന്മാരുമാണത്രേ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടത്.
അതേസമയം വെബ്‌സൈറ്റുമായി ബന്ധപ്പെടാനും മാത്രമുള്ള സാങ്കേതികധാരണയുള്ളവരുടെ കണക്ക് മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത്തരം സാങ്കേതിക വിഷയങ്ങളെ കുറിച്ച് അറിവ് പോലുമില്ലാത്ത എത്രയോ പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നതിനാല്‍ ഈ കണക്കില്‍ കാര്യമില്ലെന്നും വാദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha