കുഞ്ഞിക്കാൽ കാണാൻ കാത്തിരിക്കുകയാണോ? എങ്കിൽ നേരത്തെ ഉറങ്ങുന്നത് ശീലമാക്കൂ ..വൈകി ഉറങ്ങുന്നവരിൽ ബീജോൽപ്പാദനം കുറയുമെന്ന് പഠനറിപ്പോർട്ടുകൾ
രാത്രി നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ബുദ്ധിക്കും ആരോഗ്യത്തിനും നല്ലതാണെന്ന് എല്ലാവർക്കും അറിയാം ..എന്നാൽ നേരത്തെ അച്ഛനാകണം എന്നുണ്ടെങ്കിൽ നേരത്തെ കിടപ്പുമുറിയിലെത്തണം എന്നാണ് പുതിയ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്. രാത്രി 10.30 നെങ്കിലും ഉറങ്ങുന്നവർക്ക് 11.30ന് ശേഷം ഉറങ്ങുന്നവരെ അപേക്ഷിച്ച് നാല് മടങ്ങ് ആരോഗ്യകരമായ ബീജോത്പാദനം നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ഡെന്മാർക്കിലെ വന്ധ്യതാ ക്ലിനിക്കുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ബീജോൽപാദനം സാധാരണയിൽ കുറവാണെന്ന് കണ്ടെത്തിയവരോട് കഴിഞ്ഞ ഒരു മാസം ഏതുസമയത്താണ് കിടപ്പുമുറിയിലേക്ക് പോകുന്നതെന്നായിരുന്നു ഗവേഷകർ ചോദിച്ച് മനസ്സിലാക്കിയത്. ഉറക്കം എന്നത് പ്രധാനമായും മൂന്നുകാര്യങ്ങളുടെ കൂടിചേരലാണ്. ഉറങ്ങാന്‍ പോകുന്ന സമയം, ഉറങ്ങുന്ന സമയം, ഉറക്കത്തിന്റെ സ്വഭാവം എന്നിവയാണവ. നല്ല ഉറക്കം ശീലമാക്കേണ്ടതുണ്ട്. രാത്രി നേരത്തെ കിടപ്പറയിൽ എത്തി , രാവിലെ അഞ്ചിനും ആറിനും ഇടയില്‍ ഉണരുന്നത് ആരോഗ്യം വർധിപ്പിക്കും
ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ടെലിവിഷനും മൊബൈല്‍ ഫോണും ഓഫാക്കാന്‍ മറക്കരുത്. ഉറങ്ങുന്ന സ്ഥലത്തുള്ള ലൈറ്റ്, എംപിത്രി പ്ലെയര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കണം. ഏറ്റവും പ്രധാനം ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യസമയം പാലിക്കാന്‍ ശ്രമിക്കണം എന്നതാണ് .
' കുഞ്ഞിക്കാല് കാണാൻ രണ്ട് വർഷത്തോളമായി ശ്രമിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുതലായിരിക്കും ഇത് പ്രത്യുൽപാദന ക്ഷമതയെയും ബാധിക്കും'- ആർഹസ് സർവകലാശാല പഠനസംഘത്തിലെ പ്രൊഫ. ഹാൻസ് ജേക്കബ് ഇൻഗെർസ്ലേവ് പറഞ്ഞു.
കുട്ടി വേണമെന്നുള്ളവർ മാത്രമല്ല പൊതുവെ നേരത്തെ ഉറങ്ങുന്നതാണ് നല്ലതെന്നും പഠനങ്ങൾ പറയുന്നു.. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും കണ്ടെത്തിയിട്ടുണ്ട്
കിടപ്പറയിൽ പോയി ഇ മെയിലുകൾ അയക്കുകയോ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയോ അങ്ങനെ പലരും പലതരത്തിലായിരിക്കും പെരുമാറുക. പങ്കാളിയുമൊന്നിച്ച് നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് ലൈംഗിക ബന്ധത്തിനുള്ള സാദ്ധ്യതകൾ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വിജയസാധ്യതയും കൂടുതലായിരിക്കുമെന്ന് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ രാജ് മാത്തൂർ പറഞ്ഞു
മാനസിക സമ്മര്‍ദ്ദം, തെറ്റായ സമയങ്ങളിലെ ഭക്ഷണം, വ്യായാമക്കുറവ് , ഉറക്കമില്ലായ്മ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയവയെല്ലാം ബീജത്തിന്റെ ആരോഗ്യത്തെ വിപരീതമായി ബാധിക്കും.
https://www.facebook.com/Malayalivartha