ഗര്‍ഭധാരണത്തിനു സാധ്യത കൂടുതല്‍ എപ്പോള്‍?
ഗര്‍ഭധാരണത്തിനു സ്ത്രീ പുരുഷ പങ്കാളിത്തം തുല്യമാണ്. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം മുതല്‍ ജീവിത ശൈലികള്‍ വരെ ഏറെ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരു പോലെ ബാധകവുമാണ്.
ഗര്‍ഭധാരണത്തിന് അടിസ്ഥാനം ബീജവും അണ്ഡവും തമ്മില്‍ ഒന്നിയ്ക്കുന്നതാണ്. അതായത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ശാരീരിക ബന്ധം എന്നു പറയാം.ഗര്‍ഭധാരണം പെട്ടെന്നാക്കുന്നതില്‍, എളുപ്പമാക്കുന്നതില്‍ പ്രത്യേക സമയത്തുള്ള സെക്‌സ് സഹായിക്കുമെന്ന് സയന്‍സ് പറയുന്നു. ഇതിനു നല്‍കുന്ന സയന്‍സ് സംബന്ധമായ വിശദീകരണങ്ങളുമുണ്ട്.
മോണിംഗ് സെക്‌സ്, അതായത് രാവിലെയുള്ള, സൂര്യോദയത്തോടനുബന്ധിച്ചുള്ള സമയത്തുള്ള സെക്‌സ് ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നാണ് പൊതുവേ സയന്‍സ് വിശദീകരണം. ഇതിനായി പറയുന്ന അടിസ്ഥാനങ്ങളും പലതുണ്ട്. സ്ത്രീ പുരുഷന്മാരെ ഇത് ഒരേ രീതിയില്‍ സഹായിക്കുന്നുവെന്നതാണ്, അതായത് ഈ സമയത്തെ ബന്ധപ്പെടല്‍ സ്ത്രീയേയും പുരുഷനേയും ഒരേ രീതിയില്‍ പ്രത്യുല്‍പാദന പരമായ കഴിവുകള്‍ക്കു സഹായിക്കുമെന്നാണ് സയന്‍സ് വിശദീകരണം.
നെര്‍വെ ഫെര്‍ട്ടിലിറ്റിയിലെ ഡോക്ടര്‍ ഡാനിയേല്‍ കോര്‍ട്ട് ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. പുരുഷന്മാര്‍ക്ക് പ്രത്യുല്‍പാദന ശേഷി കൂടുതല്‍ രാവിലെ സമയത്താണ്. ഈ സമയത്ത് പുരുഷന്മാരില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍.
ലൈംഗികപരമായ കഴിവുകള്‍ക്കും ബീജത്തിന്റെ ആരോഗ്യത്തിനും എണ്ണത്തിനുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.പുരുഷന് രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തിനും പ്രധാനപ്പെട്ട കാരണം ഇതു തന്നെയാണ്. ആരോഗ്യകരമായ ഉദ്ധാരണവും സ്ഖലനവുമെല്ലാം ഗര്‍ഭധാരണ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. പുരുഷ സെക്‌സ് ഹോര്‍മോണുകള്‍ അധികരിയ്ക്കുന്ന സമയാണ് ഇത്.
https://www.facebook.com/Malayalivartha