സെക്‌സിന് ശേഷമുള്ള കുളി ഗുണമോ ദോഷമോ?
ലൈംഗിക ബന്ധത്തിന് ശേഷം പലരും കുളിക്കുന്നവരാണ്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. വൃത്തി വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ അമിത വൃത്തിയായാല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സോപ്പ് തേച്ചുള്ള കുളി സെക്‌സിന് ശേഷം വേണം എന്ന് ശാഠ്യം പിടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുകയാണ് ചെയ്യുന്നത്.
സോപ്പ് തേച്ചുള്ള കുളി ശരീരത്തെ ശുദ്ധമാക്കുമെങ്കിലും ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം സെക്‌സ് ശേഷം പങ്കാളികളുടെ ലൈംഗികാവയവങ്ങള്‍ അല്‍പം വികസിച്ച നിലയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്നത് സോപ്പിലെ കെമിക്കലുകള്‍ കാരണം അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് സോപ്പ് തേച്ച് കുളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുടെ കാര്യത്തില്‍ ആകുലത ഉണ്ടെങ്കില്‍ വെറും വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണം.
സെക്‌സ് ശേഷം ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതും പല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് മൂലം അസ്വസ്ഥത വര്‍ദ്ധിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം കുളി വേണ്ട എന്നതാണ് ശരിയായ രീതി.
എന്നാല്‍ ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കുന്നതിന് ടവ്വലോ, ടിഷ്യൂവോ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചൂടുവെള്ളത്തിലെ കുളി പലപ്പോഴും ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ചൂടുവെള്ളത്തില്‍ കുളിക്കരുത് എന്ന് പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍.
https://www.facebook.com/Malayalivartha