മനുഷ്യര്‍ തമ്മിലുള്ള ശാരീരികാകര്‍ഷണത്തിന് പല മാനദണ്ഡങ്ങളുമുണ്ടാകാം. ആരോഗ്യവതിയായ ഒരു സ്ത്രീയുടെ ഗന്ധം മാത്രം മതിയത്രേ പുരുഷനില്‍ ആകര്‍ഷണമുണ്ടാകാന്‍ എന്നു പഠന റിപ്പോർട്ട്
സ്ത്രീകളില്‍ പുരുഷന്‍മാരെ ഏറ്റവും ആകര്‍ഷിക്കുന്നത് പല കാര്യങ്ങളാണ്. പലർക്കും പല ഇഷ്ടങ്ങളും താൽപ്പര്യങ്ങളുമാണെന്ന് പറയാം..ഓരോ മനുഷ്യനും വ്യത്യസ്ത കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉള്ള വ്യക്തിയാണ്. ഒരാളുടെ ഇഷ്ട്ടം ഒരിക്കലും മറ്റുള്ളവരെല്ലാം ഒരുപോലെ അംഗീകരിക്കുമെന്നും പറയാനാവില്ല.
പ്രത്യേകിച്ച് മനുഷ്യര്‍ തമ്മിലുള്ള ശാരീരികാകര്‍ഷണത്തിന് പല മാനദണ്ഡങ്ങളുമുണ്ടാകാം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഓരോ വ്യക്തിക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍ കാണും. അതുപോലെ സംസാരം, നടപ്പ്, അറിവ്, സാമൂഹികമായ സ്ഥാനം, പെരുമാറ്റം- എന്നിവയെല്ലാം പുരുഷനെ ആകർഷിക്കുന്ന ഘടകങ്ങളാണ്
എന്നാല്‍ പ്രകടമാകാത്ത മറ്റൊരു ഘടകം കൂടി പുരുഷനെ സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്.
സ്വിറ്റ്‌സര്‍ലണ്ടുകാരനായ ഗവേഷകനും സോഷ്യല്‍ സൈക്കോളജിസ്റ്റുമായ ജാനെക് ലോബ്‌മെയറാണ് ഈ പഠനത്തിന് പിന്നില്‍.
അതായത്, ആരോഗ്യവതിയായ ഒരു സ്ത്രീയുടെ ഗന്ധം മാത്രം മതിയത്രേ പുരുഷനില്‍ ആകര്‍ഷണമുണ്ടാകാന്‍. എന്നാലിത് അത്രകണ്ട് ശാസ്ത്രീയമായി തെളിയിക്കാന്‍ പല പഠനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം വാദിക്കുന്നുണ്ട്. തന്റെ പഠനത്തിലൂടെ ഈ ഘടകം ഉള്ളത് തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ജാനെക്.
സ്ത്രീയിലെ പ്രത്യുല്‍പാദന പ്രക്രിയകളില്‍ പങ്കെടുക്കുന്ന ഹോര്‍മോണിന്റെ അളവില്‍ ഓരോ സമയങ്ങളിലും വ്യത്യാസം വരുന്നുണ്ടത്രേ. ഇതിനനുസരിച്ച് അവരുടെ ശരീരത്തിന്റെ ഗന്ധവും മാറുന്നുണ്ടെന്ന്. ഹോര്‍മോണ്‍ ഉത്പാദനം ഉയര്‍ന്ന നിരക്കിലുണ്ടാകുന്ന സമയത്ത് ശരീരഗന്ധവും കൂടുന്നു. ഈ ഘട്ടത്തില്‍ പുരുഷന്‍ അവളിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുമത്രേ.
എന്നാല്‍ സൗന്ദര്യം തുടങ്ങി സ്ത്രീയോട് ഇഷ്ടം തോന്നാനിടയാക്കുന്ന മുൻപ് പറഞ്ഞ പ്രകടമായ ഘടകങ്ങള്‍ക്കിടയില്‍ ഗന്ധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തികച്ചും ജൈവികമായ ആകര്‍ഷണം രഹസ്യമായി നിലനില്‍ക്കുകയാണെന്നാണ് ജാനെക് അഭിപ്രായപ്പെടുന്നത്.
എന്തായാലും ഈ പഠനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പല ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട് .
ശരീരഗന്ധം പുരുഷനെ സ്ത്രീയിലേക്കും, സ്ത്രീയെ പുരുഷനിലേക്കും ആകര്‍ഷിക്കാറുണ്ടെന്നും, ഇതില്‍ പല ഏറ്റക്കുറച്ചിലുകളും ഉണ്ടാകാറുണ്ടെന്നും വിവിധ പഠനങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു
https://www.facebook.com/Malayalivartha