ലൈംഗിക ജീവിതം 70 വയസ്സോടെ അവസാനിക്കുമോ?
70 കഴിഞ്ഞവരുടെ ലൈംഗികജീവിതം എന്ന വിഷയത്തില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി അടുത്തിടെ ഒരു പഠനം നടത്തി. 6000 അമേരിക്കക്കാരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ ആ സര്‍വേയില്‍ 70 വയസ്സ് എത്തുന്നതോടെ ഒരു ശരാശരി പുരുഷന്റെ ലൈംഗിക ജീവിതം കഴിയും എന്ന് കണ്ടെത്തി എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ആ ലേഖനത്തില്‍ സെക്‌സ് ജീവിതം 70 വയസ്സില്‍ അവസാനിയ്ക്കും എന്നല്ല പറയുന്നത്. മറിച്ച് എല്ലാ പ്രായത്തില്‍ പെട്ടവരിലും നല്ല ആരോഗ്യ സ്ഥിതിയില്‍ ഇരിയ്ക്കുന്നവര്‍ സെക്‌സില്‍ താല്പര്യം കാണിയ്ക്കുന്നുണ്ടെന്നും എന്നാല്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കിടയില്‍ അനാരോഗ്യം, അവ ചികില്‍സിയ്ക്കാനുപയോഗിയ്ക്കുന്ന മരുന്നുകളുടെ ഫലങ്ങള്‍, പങ്കാളിയുടെ വിയോഗം എന്നീ കാരണങ്ങളാല്‍ പുരുഷന്മാരില്‍ 39%-ത്തിനും സ്ത്രീകളില്‍ 17 %-ത്തിനും പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഉണ്ടാകാറില്ല എന്നാണ് പറയുന്നത്.
ആ പ്രസ്താവനയും തെറ്റിദ്ധാരണാജനകം ആണ്. 75 വയസ്സിന് മേലുള്ളതും പങ്കാളികളുള്ളവരുമായവരില്‍ 46 % പുരുഷന്മാരും 41 % സ്ത്രീകളും പറഞ്ഞത് അവര്‍ സജീവ ലൈംഗിക ജീവിതം ഉള്ളവരാണെന്നാണ്. ന്യൂസ് റിപ്പോര്‍ട്ടില്‍ കണ്ടതിന് വിപരീതമായി 70 വയസ്സ് കഴിയുന്നതോടെ ലൈംഗിക ജീവിതം അവസാനിയ്ക്കുന്നില്ല.
അത് കൂടാതെ പങ്കാളിയുമൊത്തുള്ള സെക്‌സിന്റെ കാര്യം മാത്രമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 70 വയസ്സ് കഴിഞ്ഞവര്‍ക്കിടയില്‍ ലൈംഗികാനുഭൂതി സ്വയം നേടുന്നവരെ കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ സംഖ്യ ഇനിയും അധികരിയ്ക്കും.
സീനിയര്‍ സിറ്റിസണ്‍ ആയി കണക്കാക്കുന്നവരുടെ ഇടയിലുള്ള സെക്‌സിനെ, മാധ്യമങ്ങള്‍ പൊതുവേ അവഗണിയ്ക്കാറാണുള്ളത്. ഇനി അഥവാ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍ തന്നെ അവിശ്വസനീയതയോടെ, നിങ്ങള്‍ക്കറിയാമോ ഇപ്പോഴും അവര്‍ക്കിടയില്‍ ഇതൊക്കെ നടക്കുന്നുണ്ട് എന്ന രീതിയിലാകും എഴുതാറുള്ളത്!
പ്രായം ലൈംഗിക താല്പര്യത്തെ ഇല്ലാതെയാക്കുന്നില്ല. പ്രായമേറുമ്പോള്‍ ലൈംഗികത പ്രായോഗികവല്‍ക്കരിയ്ക്കുന്നതിന്റെ രീതിയ്ക്ക് മാറ്റം വരും എന്നേയുള്ളൂ. സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ലൈംഗിക ബന്ധം ഇല്ലാതായെന്നു വരും. എന്നാല്‍ ഇപ്രകാരമല്ലാതെ തന്നെ ലൈംഗികാനുഭൂതി അനുഭവിയ്ക്കാന്‍ കഴിയുന്ന മനോഹരങ്ങളായ ധാരാളം മാര്‍ഗങ്ങള്‍ വേറെയുണ്ട്.
പ്രായമാകല്‍ സെക്‌സിന് മാറ്റം വരുത്തുന്നുണ്ട് എന്നതും വസ്തുതയാണ്. 40 വയസ്സ് കഴിയുമ്പോഴേയ്ക്ക് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടു തുടങ്ങും. യോനീ സ്രവങ്ങള്‍ കുറയുന്നതിനാല്‍ ആവശ്യമായ സ്‌നിഗ്ദ്ധത ഇല്ലാതെയാകുന്നതിനാല്‍ ലൈംഗിക ബന്ധം അസ്വസ്ഥദായകമായി മാറും. ലൈംഗികാസക്തിയും ലൈംഗിക സ്വാഭിമാനവും ക്രമേണ കുറഞ്ഞു വരും.
40 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്ക് ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടി വരുന്നു. ഉദ്ധാരണത്തിന് തടസ്സങ്ങള്‍ നേരിടുന്നതായി അവര്‍ക്ക് മനസ്സിലാകും. കുറഞ്ഞ വേഗത്തിലുള്ളതും ദൃഢമല്ലാത്തതുമായ ഉദ്ധാരണം നിസ്സാരങ്ങളായ കാരണങ്ങള്‍ കൊണ്ട് തന്നെ എകാഗ്രത നശിച്ച് നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളും അടിയ്ക്കടിയുണ്ടാകും.
ഈ പ്രായക്കാരില്‍ അധികം പേരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നേടുന്നവരായിരിയ്ക്കും. അത്തരം മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സെക്‌സിനോട് ആഭിമുഖ്യം നഷ്ടപ്പെടാറുണ്ട്.
60 വയസ്സ് കഴിയുമ്പോള്‍ ഈ മാറ്റങ്ങള്‍ കൂടുതല്‍ തീവ്രമാകും. സ്ത്രീകളില്‍ വജൈനല്‍ അട്രോഫി എന്ന യോനി ഭിത്തിയിലെ പേശി ചുരുക്കം വര്‍ദ്ധിയ്ക്കും. തന്മൂലം ലൈംഗികാവയവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലൈംഗിക ബന്ധം അസ്വസ്ഥത ഉണ്ടാക്കും. തന്നെയുമല്ല, മരണം മൂലം പങ്കാളി നഷ്ടമായവര്‍ക്ക് ഇനി ലൈംഗികതയ്ക്ക് സാധ്യതയില്ല എന്ന് തിരിച്ചറിയുന്നതിനെ തുടര്‍ന്ന് ലൈംഗിക താല്പര്യം ഇല്ലാതാകുന്നവരുമുണ്ട്.
പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കും. രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലൈംഗികതയെയും ദോഷകരമായി ബാധിക്കും. പ്രായമേറുംതോറും ലൈംഗികതയിലും വ്യത്യാസം വരും എന്ന വസ്തുത അംഗീകരിയ്ക്കാന്‍ തയ്യാറായി ഇരിയ്ക്കുന്ന പുരുഷന്മാര്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേയ്ക്കും ഒന്ന് പതറി പോകും. മാധ്യമങ്ങളും ചില മുറിവൈദ്യന്മാരും ജീവിതത്തിന്റെ രണ്ടാം പകുതിയിലെ സെക്‌സിനെ അവഗണിയ്ക്കുകയോ ഊതിപ്പെരുപ്പിച്ച അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയോ ആണ് ചെയ്യുന്നത്. തല്‍ഫലമായി ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ എത്തി നില്‍ക്കുന്നവര്‍, പ്രായം വരുത്തുന്ന ലൈംഗിക വ്യത്യാസങ്ങളെ അംഗീകരിയ്ക്കുവാന്‍ മനസ്സ് കാട്ടാറില്ല. കാലാനുസൃതമായമാറ്റം വരുത്തി ലൈംഗികത ആസ്വദിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് പകരം ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും പൂര്‍ണമായി പിന്‍വലിയുകയാണ് ഭൂരിപക്ഷം പേരും ചെയ്യുന്നത് .
അത് അങ്ങനെയല്ല ആവേണ്ടത് . തങ്ങളുടെ എഴുപതുകളിലും എണ്‍പതുകളിലും ആയിരിയ്ക്കുകയും സജീവവും സന്തോഷകരവുമായ ലൈംഗിക ജീവിതം തുടരുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവര്‍ തങ്ങളുടെ ലൈംഗികാവയവങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗികതയല്ല തുടരുന്നത്. കൈകള്‍, വായ, സെക്‌സ് ടോയ്സ് എന്നിവ എല്ലാം ലൈംഗികത ആസ്വദിയ്ക്കുന്നതിന് സംതൃപ്തമായ ധാരാളം മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അവ ഉപയോഗിച്ച് സ്‌നേഹം പങ്കിടുകയും രതിമൂര്‍ച്ഛ ആസ്വദിയ്ക്കുകയും ആവാം.
ചെറുപ്പക്കാര്‍ക്ക് മാത്രമുള്ളതല്ല സെക്‌സ്. ലൈംഗിക ചോദനകള്‍ ജീവകാലം മുഴുവന്‍ ഉണ്ടായിരിയ്ക്കും. ആഗ്രഹമുണ്ടെങ്കില്‍ മാര്‍ഗവും കാണും എന്നാണല്ലോ പറയുന്നത്.
https://www.facebook.com/Malayalivartha