ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...
ഇപ്പോള്‍ ഏത് തരക്കാര്‍ക്കും പോണ്‍ വീഡിയോകള്‍ എപ്പോള്‍വേണമെങ്കിലും കാണാന്‍ പറ്റുന്ന തരത്തിലാണ്. എന്നാല്‍ നിത്യേനയെന്നോണം പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ പിന്നാലെ വരുന്ന പ്രശ്‌നങ്ങള്‍ അറിയുന്നില്ല. നിത്യേന വീഡിയോകള്‍ കാണുന്നവരുടെ ലൈംഗികശേഷി തന്നെ അപ്രത്യക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലൈംഗികാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്.
മസ്തിഷ്‌ക കോശങ്ങളുടെ പുറംഭിത്തികളിലുള്ള സ്വീകരണികളില്‍ ആണ് ഈ ഡോപമിന്‍ പ്രവര്‍ത്തിക്കുക. പോണ്‍ കാഴ്ച നമുക്ക് സന്തോഷം തരുന്നതും ഇതേ പ്രക്രിയയിലൂടെയാണ്. എന്നാല്‍ കാഴ്ച അമിതമായാല്‍ ഡോപമിന്‍ ഏറെ വര്‍ ധിതമായ അളവില്‍ ഇടയ്ക്കിടെ സ്രവിക്കപ്പെടും. ഇത് നിയന്ത്രിക്കാന്‍ തലച്ചോര്‍ ഡോപമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ എണ്ണം കുറയ്ക്കും. ഇത്തരക്കാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗിക ആനന്ദം ലഭിക്കില്ല. ഇതോടെ ലൈംഗികതയിലുള്ള താല്പര്യവും വ്യക്തിക്ക് നഷ്ടമാകുകയും ചെയ്യും.
ഈ താല്പര്യമില്ലായ്മ മാനസികപ്രശ്‌നങ്ങള്‍ക്കും കുടുംബബന്ധങ്ങളുടെ വേര്‍ പിരിയലുകള്‍ക്കും വഴിവെക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട് . 2002 വരെ നടന്ന പഠനങ്ങള്‍ പ്രകാരം 40 വയസിനുള്ളില്‍പെട്ടവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി. ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്റേയും പുകവലിയുടേയുമൊന്നും നിരക്ക് ഈ കാലയളവില്‍ സാരമായി വര്‍ധിച്ചിട്ടുമില്ല.
എന്നാല്‍ പോണ്‍ കാണുന്നത് കൂടുതല്‍ എളുപ്പവും ചെലവ് കുറഞ്ഞതുമായതോടെ പോണ്‍ കാണുന്നത് വ്യാപകമായെന്നും തന്മൂലമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ പെരുകുന്നത് എന്നുമാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
https://www.facebook.com/Malayalivartha