ലഹരിയില്‍ ഉണ്ടാകുന്ന അഡിക്ഷന്‍ പോലെ തന്നെ ഗുരുതരമാണ് സെക്‌സ് അഡിക്ഷനും
സെക്‌സ് അഡിക്ഷന്‍ എന്ന് പറയുന്നത് മനസ് ലൈംഗിതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലയുന്ന ഒരവസ്ഥയാണ്. പോണ്‍ കാണുന്നവരില്‍ പത്തിലൊരാള്‍ക്ക് എന്ന തോതില്‍ സെക്‌സ് അഡിക്ഷന്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുമ്പ് പോണ്‍ കാണണമെങ്കില്‍ ആളുകള്‍ക്ക് അത്തരം സിനിമകളോ, വീഡിയോകളോ തെരഞ്ഞെടുത്ത് കാണണമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോട് കൂടി ആ അവസ്ഥയ്ക്ക് മാറ്റമായി.
ഇപ്പോള്‍ സ്വന്തം മൊബൈല്‍ ഫോണിലിരുന്ന് കൊണ്ടുതന്നെ ആവശ്യാനുസരണം, ഏത് സൈറ്റുകളില്‍ വേണമെങ്കിലും സന്ദര്‍ശിച്ച് പോണ്‍ കാണാവുന്നതാണ്. ഇംഗ്ലണ്ടിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് നെറ്റില്‍ 'പോണ്‍' കാണുന്നവരില്‍ പത്തിലൊരാള്‍ക്ക് എന്ന തോതില്‍ 'സെക്‌സ് അഡിക്ഷന്‍' വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
മറ്റ് മാനസിക വിഷമതകളെപ്പോലെ കൃത്യമായി തിരിച്ചറിയുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യുന്നില്ല എന്നതും സെക്‌സ് അഡിക്ഷന്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നും പഠനം പ്രധാനമായി ഓര്‍മ്മിപ്പിക്കുന്നു.
ലഹരിയില്‍ ഉണ്ടാകുന്ന അഡിക്ഷന്‍ പോലൊക്കെ തന്നെ ഗുരുതരമാണ് സെക്‌സ് അഡിക്ഷനും എന്നാണ് പഠനത്തില്‍ പങ്കാളികളായ മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha