ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം...ആഴ്ചയിൽ ഒരു ദിവസമെങ്കിലും സെക്സ് ഉണ്ടായില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം
ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. രതി ശരീരത്തിന് പലവിധത്തിൽ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നുണ്ട് . അനാവശ്യ സ്ട്രെസ് കുറച്ച് മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതിലും ആരോഗ്യകരമായ സെക്‌സിന് കഴയും എന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു. പങ്കാളിയുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പം കുബബന്ധങ്ങളിൽ ഏറെ പ്രധാനമാണ്
മാസത്തിൽ മൂന്നിൽ കുറവു പ്രാവശ്യം മാത്രം സെക്സ് ചെയ്യുന്നവരിൽ ആരോഗ്യകരമായി പ്രശ്നങ്ങൾ കാണാം എന്നാണ് പഠനറിപ്പോട്ടുകൾ അങ്ങനെ എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത 3-4 മടങ്ങു കൂടുതൽ ആണ്. പ്രായം ചെല്ലുമ്പോഴുള്ള സെക്സ് ഹൃദായാഘാതമുണ്ടാക്കും എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട് . യഥാർത്ഥത്തിൽ ഹൃദയത്തിനും രക്തധമനികൾക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. മാസത്തിൽ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ലൈംഗികതയിലെ കുറവ് വിഷാദരോഗത്തിനു അടിമപ്പെടാൻ തന്നെ കാരണമായേക്കാം എന്നും ഡോക്ടർമാർ മുന്നറിയിപ്പ് തരുന്നുണ്ട്.
കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറയാനും രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങൾ പെട്ടെന്നു പിടികൂടാനും ഉള്ള സാധ്യതകളും മാസത്തിൽ മൂന്നിൽ കുറവ് പ്രാവശ്യം മാത്രം സെക്സിൽ ഏർപ്പെടുന്നവരിൽ കാണാറുണ്ടത്രെ . ആഴ്ചയിൽ ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേർപ്പെ ടുന്നവരിൽ 'ഇമ്യൂണോഗ്ലോബിൻ എ ' എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയർന്ന നിലയിൽ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകൾ ഇവയിൽനിന്ന് ന്ന് രക്ഷനേടാൻ ഇത് ഉപകരിക്കും.
അതുപോലെ ഉറക്കക്കുറവ് ,അകാരണമായ കോപം, രക്ത സമ്മർദ്ദം എന്നിവക്കും കാരണമാകുന്നത് നിങ്ങളുടെ ഈ ശീലം ആയേക്കാം . രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ ആണ് ഉറക്കത്തിന് കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു.
നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും വരെ പ്രതികൂലമായി ബാധിക്കാൻ ഈ സ്വഭാവം കരണമായേക്കാം . രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സർവ കലാശാലയിലെ ഗവേഷകർക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളർത്തു ന്നതിൽ രതിക്കുള്ള പങ്ക് വളരെ വലുതാണ് എന്നാണ് .
പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയിൽ ഡിസ്‍ഫങ്ഷൻ തുടങ്ങിയവയ്ക്കും സ്ത്രീകളിൽ ഗർഭാശയ ഗള കാൻസർ, വജൈനിസ്മസ് എന്നിവയ്ക്കും സാധ്യത ഏറും. അമേരിക്കൻ മെഡിക്കല് അസോസിയേഷന് നടത്തിയ പഠനത്തിൽ മാസത്തിൽ 20 തവണ ശുക്ലവിസർജ്ജനം നടന്നവരിൽ പ്രായമാകുമ്പോൽ പ്രോസ്ട്രേറ്റ് കാൻസർ കുറവാണെന്ന് തെളിഞ്ഞു
താല്പര്യമില്ലായ്മ കൂടുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയാനും കാരണമായേക്കാം . രതിയുടെ വേളയിൽ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് പങ്കാളികൾക്കിടയിലുള്ള പ്രണയം വർധിപ്പിക്കും . ഒക്സിടോസിൻ വേദനാസംഹാരികൂടിയാണ് . തലവേദന ,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിൽ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്
നോർത്ത് കരോലിന, പിറ്റ്സ് ബർഗ് എന്നീ സർവക ലാശാലകളിലെ ഗവേഷകർ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ‘ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്കണം’ എന്നാണ് ഗവേഷകർ പറയുന്നത്
ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(Pelvic) പ്രദേശത്തെ പേശികൾക്ക് ബലം നല്കും. പ്രായമാകുമ്പോൾ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാകും.. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന ‘കെഗൽ എക്സർസൈസും ഇതിന് പരിഹാരമാണ്
ദമ്പതികൾ തമ്മിലുള്ള രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ടെന്നത് യാഥാർഥ്യമാണ് . അത് പരസ്പരം മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല
https://www.facebook.com/Malayalivartha