ഗർഭധാരണം തടയാൻ കോള കുടിച്ചാൽ മതി? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം തരുന്നത് ലോകത്തെ ആദ്യ യോനി മ്യൂസിയം.. 44.39 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ ലൈംഗിക വിദ്യാഭ്യാസത്തിലെ വിപ്ലവാത്മക ചുവടുമായി എത്തുന്ന മ്യൂസിയം നവംബർ 16 നു പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും
കോള കുടിച്ചാൽ ഗർഭധാരണം തടയാം എന്ന ധാരണ കാലങ്ങളായി ചില സ്ത്രീകൾക്കുണ്ട്. ലൈംഗിക ബന്ധത്തിനു ശേഷം കോള കുടിച്ചാൽ ഗർഭധാരണം ഉണ്ടാകില്ല എന്നാണു ഒരുവിഭാഗം വിശ്വസിക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണ് എന്നാണ് ലൈംഗിക വിദ്യാഭ്യാസത്തിലെ വിപ്ലവാത്മക ചുവടുമായി എത്തുന്ന ലോകത്തെ ആദ്യ യോനി മ്യൂസിയം പറയുന്നത്
ആയിരത്തോളം പേർ ചേർന്ന് 50,000 പൗണ്ട് സമാഹരിച്ച യോനി മ്യൂസിയം അഥവാ വജൈനാ മ്യൂസിയം ഈ നവംബർ 16ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും ..ലണ്ടനിലാണ് ഈ മ്യൂസിയം ..മ്യൂസിയം തുറക്കുന്നതോടെ സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകളും അബദ്ധ ധാരണകൾക്കും അവസാനമാകും ..യോനി ഭാഗത്തെ ഗഹനമായി വിവരിക്കുന്ന, പഠനത്തിനുതകുന്ന വിവരങ്ങൾ ആണ് മ്യൂസിയത്തിൽ ഉള്ളത് . ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ വിജ്ഞാനപ്രദമായ കലാപരിപാടികളും ഉണ്ടാകും .. ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും ആണ് മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ് പറയുന്നത്
മ്യൂസിയത്തിന്റെ 50 ശതമാനം പ്രദർശനത്തിനും ബാക്കി 50 ശതമാനം ഉത്പ്പന്നങ്ങളുടെ വില്പനയ്ക്കുമായി മാറ്റി വച്ചിരിക്കുന്നു.. കഴുത്തിൽ മാലയോടൊപ്പം ചാർത്താനുള്ള യോനിയുടെ രൂപത്തിലെ പെൻഡന്റ്, യോനിയുടെ ചിത്രം ആലേഖനം ചെയ്ത ടി-ഷർട്ട്, ഗ്രീറ്റിംഗ് കാർഡുകൾ, പുസ്തകങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്
യോനി വിഷയമാക്കിയ മ്യൂസിയമാണെങ്കിലും നിങ്ങൾ ഇതിനുള്ളിൽ പ്രവേശിക്കാൻ സ്ത്രീ ആയിരിക്കണം എന്നില്ല. ട്രാൻസ്, ബൈനറി വ്യക്തികളെയും കൂടി കണക്കിലെടുത്താണ് മ്യൂസിയത്തിന്റെ ഡിസൈൻ
'ആർത്തവ സൗഹാർദ്ദ ശിൽപ്പം' മ്യൂസിയത്തിന്റെ ഒത്ത നടുവിൽ കാണാം. ഇവിടെ മെൻസ്ട്രുവൽ കപ്പ്, ടാംപോൺ തുടങ്ങിയവയുടെ വലിയ മോഡലുകൾ ഒരുക്കിയിട്ടുണ്ട്. ആർത്തവം ആഘോഷിക്കാനുള്ളതെന്നാണ് ഇവിടുത്തെ പ്രദർശന വസ്തുക്കളിൽ നിന്നും മനസ്സിലാക്കേണ്ടത് '
അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിവരം ഉണ്ട് . പതിറ്റാണ്ടുകൾക്ക് മുൻപേ സ്ത്രീകൾ വിശ്വസിച്ചു പോന്ന ഒരു വിവരം തെറ്റായിരുന്നുവെന്ന് ഇവിടെ നിന്നും മനസ്സിലാവും. ലൈംഗിക ബന്ധത്തിനു ശേഷം കോള കുടിച്ചാൽ ഗർഭധാരണം തടയാം എന്ന ആ ധാരണ തെറ്റെന്ന് യോനി മ്യൂസിയം പറയും.
ഇനി ഇത്തരത്തിൽ ലോകത്തെ മറ്റു പല സ്ഥലങ്ങളിലും യോനി മ്യൂസിയം ഉടലെടുക്കുമോ എന്ന് വരും നാളുകളിൽ അറിയാം... ഐസ്ലാൻഡിൽ ലിംഗത്തിന് വേണ്ടി മ്യൂസിയം നിർമ്മിച്ചതിൽ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്‌ളോറൻസ് ഷെന്റർ പറയുന്നു. യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ളോറൻസ് കൂട്ടിച്ചേർത്തു. ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ആളുകളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജർ സോയി വില്യംസ് പറയുന്നു
https://www.facebook.com/Malayalivartha