കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്
പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്...അതേസമയം പ്രതി നൗഫലിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇത് ഏറെ സംശയത്തോടെയാണ് നമ്മൾ കേട്ടത് .
പെൺകുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും പ്രതിക്ക് രോഗം പിടിപെടാതിരുന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ചിന്തിച്ചു. എന്നാൽ ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ഗവേഷകർ പറയുന്നത് ..വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും വലിയ ചർച്ചയായ വിഷയമായിരുന്ന കോവിഡ് കാലത്തെ ലൈംഗിക ബന്ധം
കോവിഡ് പകരാതിരിക്കാൻ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാർഗങ്ങളിൽ സുപ്രധാനമായ കാര്യം മാസ്ക് ധരിക്കണം എന്നതാണ് .. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് പറയുന്നുണ്ട് . എന്നാൽ പൊതു സ്ഥലങ്ങളിൽ മാത്രമല്ല ദമ്പതികൾ അവരുടെ സ്വകാര്യ നിമിഷങ്ങളിലും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തെരേസ ടോം പറയുന്നത്
ഏറ്റവും അപകടകാരിയാകുന്നത് ചുംബനം ആണെന്നും കോവിഡ് കാലത്തു ഇത് ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു .. . പങ്കാളികൾ തമ്മിൽ മുഖാമുഖം വരുമ്പോൾ കോവിഡ് പകരാൻ സാധ്യതയുണ്ട്. അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കോവിഡ് വരാൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് ബീജത്തിലൂടെ പകരില്ലെന്ന് യുഎസിലെ യൂട്ടാ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നുണ്ട് . കോവിഡ് ബാധിച്ച ചൈനീസ് പുരുഷന്മാരുടെ ശുക്ലത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല എന്നത് വലിയ ആശ്വാസം നൽകുന്ന കണ്ടെത്തലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി .
എബോള, സിക മുതലായ വൈറസ് രോഗങ്ങളെപ്പോലെ കോവിഡ് 19 നു കാരണമായ SARS-Cov-2ഉം ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണോ എന്ന് ചൈനയിലെയും യു എസിലെയും വിദഗ്ധരടങ്ങിയ രാജ്യാന്തര സംഘം നടത്തിയ പഠനം പരിശോധിച്ചിരുന്നു. . ഇതിനായി കോവിഡ് 19 ബാധിച്ച 34 ചൈനീസ് പുരുഷന്മാരുടെ ശുക്ല സാമ്പിളുകൾ, രോഗം തിരിച്ചറിഞ്ഞ് ഒരു മാസത്തിനു ശേഷം ശേഖരിച്ചു.
ലബോറട്ടറി പരിശോധനയിൽ ഇവയിൽ ഒരു സാമ്പിളുകളിലും SARS Cov -2 നെ കണ്ടെത്താനായില്ല. ഇത് വൈറസിന്റെ അസാന്നിധ്യമാവില്ല സൂചിപ്പിക്കുന്നതെന്നും ചിലപ്പോൾ ബീജ കോശങ്ങൾ നിർമിക്കപ്പെടുന്ന വൃഷണങ്ങളിലേക്ക് ഇവ എത്താത്തതാകാം കാരണമെന്നും ഗവേഷകർ പറയുന്നു.
വൈറസ് ബീജങ്ങളിലില്ല, എന്നാൽ വൃഷണങ്ങളിൽ ഉണ്ടെങ്കിൽ ഇത് ലൈംഗികതയിലൂടെ പകരുകയില്ല. എന്നാൽ വൈറസ് വൃഷണങ്ങളിൽ ഉണ്ടെങ്കിൽ ശുക്ലത്തിനും ബീജത്തിനും ദീർഘ കാലത്തേക്ക് നാശം വരുത്താമെന്നും ഗവേഷകർ പറയുന്നു .
ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ ആരോഗ്യമുള്ള അവയവദാതാക്കളിൽ നിന്നു ലഭ്യമായ ഏകകോശ mRNA അറ്റ്ലസ് ഉപയോഗിച്ചുള്ള വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഒരു വൃഷണ കോശത്തിലുള്ള പ്രോട്ടീൻ ഉണ്ടാക്കാൻ ഉപോയോഗിക്കുന്ന ജനിതക വസ്തുവായ mRNA പരിശോധിച്ചു.
SARS Cov-2 വുമായി ബന്ധപ്പെട്ട ഒരു ജോഡി ജീനുകളുടെ എക്സ്പ്രെഷൻ പരിശോധിച്ചു. ആൻജിയോ ടെൻസിൻ കൺവെർട്ടിങ് എൻസൈം 2 (ACE 2), ട്രാൻസ് മെംബ്രേൻ സെറീസ് 2 (TMPRSS2) എന്നീ രണ്ടു ജീനുകൾ SARS Cov-2 നെ കോശങ്ങളിലേക്ക് സ്വീകരിക്കാനും അവയെ ഇരട്ടിപ്പിക്കാനും അനുവദിക്കുന്ന സ്വീകർത്താക്കൾ ആയി പ്രവർത്തിക്കുന്നു എന്ന് കണ്ടു.
ഫലപ്രദമായ കോശങ്ങളിൽ എത്തണമെങ്കിൽ രണ്ടു സ്വീകർത്താക്കളും ഒരേ കോശങ്ങളിൽ ഉണ്ടാകണം. ഡാറ്റ പരിശോധിച്ച ഗവേഷകർ കണ്ടത്, 6500 വൃഷണ കോശങ്ങൾ ഉള്ളതിൽ വെറും നാലെണ്ണത്തിൽ മാത്രമാണ് ഈ രണ്ടു പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന ജീനുകളുള്ളതെന്നാണ്.
അതുകൊണ്ടുതന്നെ SARS Cov2 മനുഷ്യനിലെ വൃഷണ കോശങ്ങളെ അക്രമിക്കുകയില്ല എന്ന് പഠനം പറയുന്നു.
ഈ കണ്ടെത്തൽ നടത്തിയെങ്കിലും ഗവേഷകർ തന്നെ ഈ പഠനത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമതായി വളരെ കുറച്ചു പേരിലെ ഈ പഠനം നടത്തിയുള്ളൂ. ഇവരിലാരും കോവിഡ് 19 ഗുരുതരമായി ബാധിച്ചവർ ആയിരുന്നില്ല എന്നതാണ് മറ്റൊന്ന്. ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്
കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടർമാർ പറയുന്നു
https://www.facebook.com/Malayalivartha