കോവിഡ് പകരാതിരിക്കാൻ ചുംബനം ഒഴിവാക്കുക, വായും മൂക്കും മൂടുന്ന , മാസ്ക് ധരിക്കുക..കൊറോണക്കാലത്തെ ലൈംഗികത...അറിയേണ്ട ചില കാര്യങ്ങൾ
കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട് . കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.തെരേസ ടാം പറയുന്നത് കോവിഡ് കാലത്ത് അസുഖം പകരാൻ സാധ്യതയുള്ള മറ്റ് ശാരീരിക അടുപ്പങ്ങൾ ഒഴിവാക്കുന്നത് പോലെയോ ഒരു പക്ഷെ അതിലേറെയോ ശ്രദ്ധിക്കേണ്ട ഒന്നാണ് കോവിഡ് കാലത്തെ ശാരീരിക ബന്ധം .. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൊറോണ വൈറസ് പകരാനുള്ള സാധ്യതകളുള്ളതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തെ കോവിഡ് 19 എത്രത്തോളം ബാധിക്കുമെന്ന ആശങ്ക സ്വാഭാവികമാണ്
കോവിഡ് -19 ലൈംഗികമായി പകരുന്ന ഒരു അസുഖമല്ല . എന്നാൽ, അസുഖലക്ഷണമുള്ള ഒരാളിൽ നിന്നും ശ്വാസകോശ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും മറ്റും മറ്റൊരാളിലേക്ക് അസുഖം പകരാം എന്നതിനാൽ പങ്കാളികൾ ഏറെ അടുത്ത് ഇടപഴകുന്ന സന്ദർഭങ്ങളിൽ ഒരു കരുതൽ അത്യാവശ്യമാണ്
സ്വകാര്യ നിമിഷങ്ങളിൽ പോലും ചുംബനം ഒഴിവാക്കുകയും മാസ്ക് ധരിക്കുന്നത് പരിഗണിക്കുകയും ചെയ്യണമെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.തെരേസ ടാം പറയുന്നത്
ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ചുംബനം ഒഴിവാക്കുക, മുഖാമുഖമുള്ള അടുപ്പം ഒഴിവാക്കുക, വായും മൂക്കും മൂടുന്ന മാസ്ക് ധരിക്കുക, നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വൈറസിന്റെ വാഹകരായ ചില ആളുകൾക്ക് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കാണണമെന്നില്ല എന്നതാണ്.. നിങ്ങൾ പൂർണ ആരോഗ്യവാനായി തോന്നിയാലും നിങ്ങളിൽ നിന്ന് ചിലപ്പോൾ മറ്റൊരാളിലേക്ക് ചുംബനത്തിലൂടെയോ സ്പർശത്തിലൂടെയൊ ഒക്കെ അസുഖം പകരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ...
മുൻകരുതലുകളും വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുകയും വൈറസ് ബാധയുണ്ടാവാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുകയുമാണ് പ്രതിവിധി. പങ്കാളികളിൽ ആർക്കെങ്കിലും കൊവിഡ് 19 സ്ഥിഥീകരിക്കുകയോ നിരീക്ഷണത്തിൽ കഴിയുകയോ ആണെങ്കിൽ പൂർണമായും സാമൂഹികമായ അകലം പാലിച്ച് മാറിനിൽക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്....
https://www.facebook.com/Malayalivartha