വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു... ഭർത്താക്കന്മാരുടെ സ്വവർഗരതി വരെ അതിനു കാരണമാണ്..ദാമ്പത്യം പാതിവഴിയിലെത്തുമ്പോള്‍ ലൈംഗികതാൽപര്യം കുറയുന്നു? കാരണം ഇതാകാം...
വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് അത്ര ചെറുതല്ലാത്ത പങ്കുണ്ട്. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്സിനെ കണ്ടിട്ട് കാര്യമില്ല..ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നുണ്ട് .
ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ് എന്നതാണ് സത്യം .പലപ്പോഴും വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ പിരിയാൻ തീരുമാനിക്കുന്ന ദാമ്പത്യത്തിൽ വില്ലനായി എത്തുന്നത് ലൈംഗികതകൂടിയാണ്
ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്.. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്...
കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാവുന്ന ഒരു കാര്യമുണ്ട് ..വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നുണ്ട് . ഇതൊരു പുതിയ കാര്യമല്ല . ഭർത്താക്കന്മാരുടെ സ്വവർഗരതി വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു..
പുരുഷന്മാരും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്നുണ്ട് .. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ ആണ് പ്രകടമാക്കുന്നത് . സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരും നമുക്കിടയിൽ ഉണ്ടെന്നതാണ് സത്യം
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുമുണ്ട്
ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് . വിവാഹം കഴിഞ്ഞ് കുട്ടികൾ ഒക്കെ ആയിക്കഴിഞ്ഞാൽ വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്സിനെ കാണുന്നവരാണ് അധികവും . ഇത് ദാമ്പത്യത്തിൽ കല്ലുകടി ഉണ്ടാകാൻ കാരണമാകാറുണ്ട്
എന്നാല്‍ ശാരീരികമായ ചില പ്രശ്നങ്ങൾ കാരണം ലൈംഗികബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .. പ്രധാനമായും പലരും പറയുന്ന കാര്യമാണ് അമിതമായ ക്ഷീണം..വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും . ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി
അമിത സ്‌ട്രെസ് ഉണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങളുടെ സെക്സ് ലൈഫിനെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.
അതുപോലെ വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.
തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉൽപാദനത്തെ തടയുന്ന ഒന്നാണ്
അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.
അനാരോഗ്യ ആഹാരശീലങ്ങള്‍ ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇവിടെ പ്രതിവിധി ആയിട്ടുള്ളത് .
ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.
ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നത് അസാധാരണമായ കാഴ്ചയല്ല . ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഓരോ വിവാഹ മോചനകൾക്ക് പിന്നിലും ഉണ്ടാകാം.
എന്നാൽ ഓരോ വിവാഹമോചനവും ദമ്പതികളെ മാത്രമല്ല കുടുംബാംഗങ്ങളെ മുഴുവൻ ബാധിക്കും .. അതിനാൽ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ കോടതിമുറികളിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം
https://www.facebook.com/Malayalivartha