വിവാഹത്തിന് ജാതകം മാത്രം നോക്കിയാൽ പോരാ ; രക്തഗ്രൂപ്പും നോക്കണം ..ഇല്ലെങ്കിൽ സംഭവിക്കുന്നത്
വിവാഹത്തില്‍ നാള്‍പ്പൊരുത്തം മുതൽ പല പൊരുത്തങ്ങളും ഒത്തുനോക്കാറുണ്ട്.. . എന്നാല്‍ വരന്റെയും വധുവിന്റെയും രക്തഗ്രൂപ്പിന്റെ ചേര്‍ച്ച ആരും നോക്കാറില്ല. ഭാവിയിൽ വരും തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതെയിരിക്കാൻ വിവാഹത്തിന് മുന്‍പ് രക്തഗ്രൂപ്പുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും
ദമ്പതികളില്‍ രണ്ടുപേരും പൊസറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. നേരെ മറിച്ച് ഒരാള്‍ നെഗറ്റീവും മറ്റേയാള്‍ പൊസറ്റീവും രക്തഗ്രൂപ്പാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് റീസസ് ഫാക്ടർ (ആർ.എച്ച്. ഫാക്ടർ). ഈ ഫാക്ടർ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് നെഗറ്റീവ് ഗ്രൂപ്പ് എന്ന് പറയുന്നത്
നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീകളിൽ ഗർഭകാലത്ത് ചിലപ്പോൾ പ്രശ്നമുണ്ടാകാൻ ഇടയുണ്ട്....... നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ഗർഭിണിയായാൽ ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് നിർണയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ......
അമ്മയുടെ രക്തഗ്രൂപ്പ് പൊസറ്റീവും അച്ഛന്റേത് നെഗറ്റീവും ആണെങ്കില്‍ പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ അമ്മയുടേത് നെഗറ്റീവ് അച്ഛന്റേത് പൊസറ്റീവ് രക്തഗ്രൂപ്പുമാണെങ്കില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കുഞ്ഞിന്റെ രക്തഗ്രൂപ്പ് നെഗറ്റീവ് തന്നെയാണെങ്കില്‍ പ്രശ്‌നമില്ല.
എന്നാല്‍ നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മയുടെ ആദ്യത്തെ കുഞ്ഞ് അച്ഛനെപ്പോലെ പൊസറ്റീവ് രക്തമുള്ളതാണെങ്കില്‍ പ്രശ്‌നമുണ്ടാകും. കുഞ്ഞിന്റെ പൊസറ്റീവ് രക്തം അമ്മയുടെ നെഗറ്റീവ് രക്തത്തില്‍ കലരാന്‍ സാധ്യത കൂടും. ഇതിന് ഗര്‍ഭകാലത്തോ പ്രസവസമയത്തോ ആണ് സാധ്യത കൂടുതല്‍. അമ്മയുടെ ശരീരത്തില്‍ ആന്റിബോഡികളുണ്ടാകാന്‍ ഇത് ഇട വരുത്തുന്നു. ഇത് ശരീരത്തിൽ പിൽക്കാലത്ത് മുഴുവൻ നിലനിൽക്കും.
ആദ്യത്തെ കുഞ്ഞിന് ഇതു മൂലം പ്രശ്ങ്ങളുണ്ടാകുന്നില്ല. എന്നാല്‍ രണ്ടാമതും ഗര്‍ഭം ധരിക്കുമ്പോള്‍ ആ കുഞ്ഞിന്റെ രക്തഗ്രൂപ്പും പോസിറ്റീവായാൽ നേരത്തെ അമ്മയുടെ ശരീരത്തിൽ രൂപംകൊണ്ട ആന്റിബോഡികൾ പ്ലാസെന്റ മറികടന്ന് ഗർഭസ്ഥ ശിശുവിന്റെ ചുവന്ന രക്തകോശങ്ങൾക്കെതിരെ പ്രവർത്തിക്കും. ഈ ആന്റിബോഡികള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്താണുക്കളെ നശിപ്പിക്കും.. ആർ.എച്ച്. ഇൻകോംപാറ്റിബിലിറ്റി എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്
കുഞ്ഞിന് വിളര്‍ച്ചയുണ്ടാകാനും ചിലപ്പോള്‍ മരണം സംഭവിക്കാനും ഇത് ഇട വരുത്തുകയും ചെയ്യുന്നു. ചില കുഞ്ഞുങ്ങളില്‍ ഓക്സിജൻ ലഭ്യതക്കുറവ്, ഹൃദയത്തകരാറുകൾ, ജനിച്ച ഉടനെയുള്ള മഞ്ഞപ്പിത്തം , മസ്തിഷ്കത്തകരാറുകൾ തുടങ്ങിയ ശാരീരിക, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കും.
ഇത്തരം പ്രശ്‌നം ഒഴിവാക്കാനായി നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ആദ്യമായി ഗർഭിണിയായാൽ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും രക്തഗ്രൂപ്പ് ഡോക്ടർ നിർണയിക്കും. അമ്മയുടേത് പോലെ നെഗറ്റീവ് രക്തഗ്രൂപ്പ് തന്നെയാണെങ്കിൽ പ്രശ്നമില്ല..പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കിൽ ഗർഭകാലത്ത് ഉടനീളം കൃത്യമായി ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും നിരീക്ഷിക്കണം. ഒപ്പം വളരെ ശ്രദ്ധാപൂർവമുള്ള ഗർഭകാല പരിചരണം നൽകുകയും വേണം
ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞാൽ പ്രസവം കഴിഞ്ഞ ഉടൻ അമ്മയ്ക്ക് ആർ.എച്ച്. ഇമ്മ്യൂൺ ഗ്ലോബുലിൻ ഇഞ്ചക്ഷൻ നൽകണം.പ്രസവത്തിന് ശേഷം 72 മണിക്കൂറിനുള്ളില്‍ ഈ കുത്തിവയ്‌പെടുക്കണം. ഇതുവഴി അമ്മയുടെ രക്തത്തിലുള്ള കുഞ്ഞിന്റെ രക്തകോശങ്ങൾ നിർവീര്യമാക്കപ്പെടും. ഈ ഇഞ്ചക്ഷൻ നൽകിയാൽ മാത്രമേ അടുത്ത തവണ ഗർഭിണിയാകുമ്പോൾ അപകടസാധ്യത ഒഴിവാക്കാനാവുകയുള്ളൂ
https://www.facebook.com/Malayalivartha