കന്യകാത്വം വെറും സങ്കല്‍പം, സ്ത്രീയുടെ സ്വഭാവശുദ്ധിയെ ആധാരപ്പെടുത്തുന്ന ഘടകമായി കന്യകാത്വം മാറിയ സാഹചര്യത്തില്‍ ഒരമ്മ തന്റെ അഞ്ചു പെണ്‍മക്കള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
കന്യകാത്വം എന്നത് ഇപ്പോഴും ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ ഏറെ പ്രാാധാന്യത്തോടെ കണ്ടു വരുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് മുന്നില്‍ അരുതുകളുടെ നീണ്ടനിര നിരത്തുന്ന സമൂഹമാണ് ഇന്നും. മുമ്പൊക്കെ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കരുത്, സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് തുടങ്ങിയ അരുതുകളുടെ അവസാന വാക്കായി കന്യകാത്വത്തെ കാണുന്നു..കന്യകാത്വം എന്നത് പഴയ തലമുറയിലെ സ്ത്രീകളെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു എന്ന ധാരണ അക്കാലത്തെ സ്ത്രീകളില്‍ സാധാരണമായിരുന്നു.
കന്യകാത്വം സ്ത്രീയുടെ സ്വഭാവശുദ്ധിയെ ആധാരപ്പെടുത്തുന്ന ഘടകമായി മാറിയ സാഹചര്യത്തില്‍ ഒരമ്മ തന്റെ അഞ്ചു പെണ്‍മക്കള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കായ്‌സ് ലാകേര്‍ടെ എന്ന അമ്മയാണ് തികച്ചും വ്യത്യസ്തമാര്‍ന്നതും എന്നാൽ ധീരവുമായ ഉപദേശം തന്റെ പെൺമക്കൾക്ക് നൽകുന്നത് . കന്യകാത്വം എന്നത് സങ്കല്‍പമാണെന്നും സ്ത്രീയെ നിയന്ത്രിക്കാന്‍ പുരുഷാധിപത്യ സമൂഹം ഉപയോഗിക്കുന്ന അർത്ഥമില്ലാത്ത വാക്കാണ് ഇതെന്നും കായ്‌സ് മക്കളോട് പറയുന്നു . സ്ത്രീകള്‍ക്ക് അവനവനെക്കുറിച്ചു പോലും പുച്ഛം തോന്നാനായി സമൂഹം സൃഷ്ടിച്ചെടുത്ത കാര്യമാണ് അതെന്നും കായ്‌സ് പറയുന്നു....... ലൈംഗികത എന്നത് പ്രധാനമാണ് .. അതില്‍ തെറ്റില്ല . ഏതെങ്കിലും സാഹചര്യത്തില്‍ ലൈംഗികബന്ധമുണ്ടായെന്നു കരുതി അതു നിങ്ങളെ മാറ്റിമറിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സെക്‌സ് എന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്, അത് ആദ്യത്തെ തവണയെന്നും കന്യകാത്വമെന്നുമൊക്കെ പറയുന്നത് അപഹാസ്യമാണ്. അത്തരം സങ്കല്‍പങ്ങളെല്ലാം പരിഹാസ്യമാണെന്നും കായ്‌സ് പറയുന്നു. ......
കായ്‌സിന്റെ തുറന്നു പറച്ചിലിനെ വിമര്‍ശിച്ച് അമ്മമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം പരാമര്‍ശങ്ങള്‍ മക്കളെ വഴിതെറ്റിക്കുമെന്നാണ് ഭൂരിഭാഗം പേരും കായ്‌സിനോട് പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെയല്ല ചിന്തിക്കുന്നതെന്നും അവരെ നല്ല മനുഷ്യരായി വളര്‍ത്തണം എന്നു മാത്രമേ കരുതുന്നുള്ളുവെന്നും കായ്‌സ് പറഞ്ഞു. അവര്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന അമ്മയാണ് താനെന്നും കായ്‌സ് പറയുന്നു.
കായ്‌സിനെപ്പോലെ തുറന്നു പറയുന്ന അമ്മമാരാണ് ലോകത്തിനു വേണ്ടതെന്നു പറഞ്ഞ് നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്....... ജനിക്കുമ്പോഴേ കന്യാചര്‍മ്മം ഇല്ലാതിരിക്കുന്ന സ്ത്രീകളുണ്ട്. അത്രമാത്രം കുറവ് പ്രാധാന്യമുള്ള ഒരു ശരീര ഭാഗത്തിന് ന് അമിത പ്രാധാന്യം കല്‍പിക്കുന്നതോടെ സ്ത്രീ പ്രശ്‌നത്തിലാകുന്നു. അതവളുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമായിമാറുന്നു
കന്യകാത്വവും കന്യാചര്‍മ്മവും തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല എന്നതാണ് സത്യം . കാരണം 10-15% വരെയുള്ള സ്ത്രീകള്‍ക്ക് കന്യാചര്‍മ്മം ഉണ്ടാവില്ല എന്നുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല മറ്റ് ചില കാരണങ്ങളിലൂടേയും നിങ്ങളില്‍ കന്യാചര്‍മ്മം പൊട്ടുന്നതിനുള്ള സാധ്യതയുണ്ട്. സൈക്ലിംഗ്, കായികവിനോദങ്ങള്‍, നൃത്തം, കുതിര സവാരി, അമിതമായുള്ള വ്യായാമം ഇത് വഴിയെല്ലാം കന്യാചര്‍മ്മം പൊട്ടുന്നതിനുള്ള സാദ്ധ്യതകൾ ഉണ്ട്
അതുകൊണ്ട് തന്നെ സ്ത്രീയുടെ കന്യകാത്വം ഒരിക്കലും കന്യാചര്‍മ്മം വെച്ച് പറയാന്‍ സാധിക്കുകയില്ല. ഇന്നത്തെ കാലത്ത് കന്യാചര്‍മ്മം വെച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയ വരെ നടത്തുന്നവര്‍ ഉണ്ട് താനും .. കന്യാചര്‍മ്മം ഇല്ല എന്ന് പറഞ്ഞ് വിവാഹ ജീവിതത്തില്‍ പ്രതിസന്ധിയിലാവുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. ഇതെല്ലാം മാറിചിന്തിക്കേണ്ട സമയമായി എന്നുള്ളത് തന്നെയാണ് കാര്യം.
https://www.facebook.com/Malayalivartha