ബാഹ്യലൈംഗിക അവയവവും സ്തനവും സ്വരവുമെല്ലാം സ്ത്രീകളുടേത്; ജീവിച്ചതും സ്ത്രീ ആയി തന്നെ.... ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി...ഇരുപത്തഞ്ചാം വയസ്സില്‍ താന്‍ പെണ്ണല്ലെന്ന് യുവതി തിരിച്ചറിഞ്ഞു
കാഴ്ചയിൽ സുന്ദരിയായ യുവതി ആശുപത്രിയിലെത്തിയത് ഗര്‍ഭിണിയാകുന്നില്ലെന്ന പരാതിയുമായി.. . എന്നാൽ പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി.. വിവരം യുവതിയോടും ബന്ധുക്കളോടും എങ്ങനെ പറയുമെന്നറിയാതെ ഡോക്ടർ വിഷമിച്ചു.
കാഴ്ചയില്‍ അവര്‍ ഒരു സ്ത്രീയാണ്. ശബ്ദവും സ്ത്രീകളുടേതു പോലെയാണ്. മാറിടവും ബാഹ്യലൈംഗിക അവയവങ്ങളുമുണ്ട്..എന്നാൽ പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി
ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ മാത്രമാണ് ‘താനൊരു പുരുഷനാണെന്ന്’ യുവതി തിരിച്ചറിയുന്നത് .
ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോം ഉണ്ടാകുന്ന വളരെ അപൂര്‍വമായ അവസ്ഥയാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തിലും പൂര്‍ണമായും സ്ത്രീയായാണ് ജീവിച്ചത്. ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സ്‌റേയിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.
തനിക്ക് ഒരിക്കലും ആര്‍ത്തവമുണ്ടായിട്ടില്ലെന്ന് ആ സമയത്ത് യുവതി പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട് വളര്‍ച്ചയുണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
പെണ്‍കുട്ടിക്ക് ഒരിക്കല്‍ പോലും ആര്‍ത്തവമുണ്ടായിട്ടില്ലെന്നും തെളിഞ്ഞു. ‘ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ എന്നെ ഡോക്ടറെ കാണിച്ചിരുന്നു. മറ്റുള്ള കുട്ടികളെക്കാള്‍ എന്റെ വളര്‍ച്ച കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്കകം എനിക്ക് ആര്‍ത്തവം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ വളര്‍ന്ന ശേഷം ഇക്കാര്യം മറ്റുള്ളവരോടു പറയാന്‍ എനിക്ക് മടിയായിരുന്നു.
നാണക്കേടോര്‍ത്ത് ഇക്കാര്യം ഞാന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു. പ്രശ്‌നത്തിന്റെ ഗൗരവം എനിക്ക് അറിഞ്ഞിരുന്നില്ല’ യുവതി ഡോക്ടറോട് പറഞ്ഞു.
വളരെ അപൂര്‍വമായ അവസ്ഥയാണിതെന്നും 22,000 പേരില്‍ ഒരാള്‍ക്കു മാത്രമാണ് ഇങ്ങനെ വരുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 'യുവതി'ക്ക് ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥയുണ്ടെന്ന പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ് ടെസ്റ്റ് നടത്തുകയായിരുന്നു.
അപ്പോഴാണ് അവരുടെ ക്രോമസോമുകള്‍ എക്‌സ്,വൈ ആണെന്ന് വ്യക്തമായത്. എക്‌സ്,എക്‌സ് ക്രോമസോമുകളാണ് സ്ത്രീകളുടേത്. എന്തായാലും സംഭവം വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമാവുകയാണ്...
https://www.facebook.com/Malayalivartha