ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍..സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവം...പൊക്കിള്‍ ശരീരത്തിലെ ഒന്നിലധികം സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നു...ദിവസവും ഉറങ്ങുന്നതിനു മുൻപ് പൊക്കിളില്‍ എണ്ണയോ കറ്റാർ വാഴ ജെല്ലോ തേച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അതിശയിപ്പിക്കും ..
ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍..സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവമാണെങ്കിലും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാൻ മറന്നുപോകുന്ന ഒരു ഭാഗമാണ് ഇത്.. ശരീരത്തിലെ ഏതൊരു ഭാഗവും സംരക്ഷിക്കുന്നത് പോലെ തന്നെയാണ് പൊക്കിളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതും.
പൊക്കിള്‍ ശരീരത്തിലെ ഒന്നിലധികം സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ അണുബാധ ഉണ്ടായാൽ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കരണമാകും
പൊക്കിളില്‍ എണ്ണ തേക്കുന്നതിലൂടെ ശരീരത്തിലെ നാഡീ ബന്ധങ്ങളെ ശരിയാക്കാനും സുഖപ്പെടുത്താനും സന്തുലിതമാക്കാനും കഴിയും. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പൊക്കിള്‍ കൊടിയിലൂടെ ആണെന്ന് അറിയാമല്ലോ ..അതുകൊണ്ടുതന്നെ സന്താനോൽപ്പാദന ശേഷിയുമായും പൊക്കികൊടിയ്ക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത് ..
എണ്ണയോ ജെല്ലോ ചേര്‍ത്ത് പൊക്കിള്‍ മസാജ് ചെയ്യുന്നത് സ്ത്രീകളിൽ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്നും പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുമെന്നും പഠന റിപ്പോർട്ട് ഉണ്ട് .
പൊക്കിളില്‍ പുകച്ചില്‍ പോലെ അനുഭവപ്പെടുകയോ ചൊറിയുകയോ ചെയ്താല്‍ ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ ആവില്ല .. ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയതും വിയര്‍പ്പും പൊടിയും അഴുക്കും അടിയാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നുമാണ് പൊക്കിള്‍. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ക്ളീൻ ആയി സൂക്ഷിക്കാൻ ശ്രദ്ധിക്കണം
എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലരുടേയും പൊക്കളിനുള്ളില്‍ കറുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് അഴുക്കാണ് എന്നത് പലര്‍ക്കും അറിയില്ല. പൊക്കിളിനു ചുറ്റും ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഉണ്ടെങ്കില്‍ ഉറപ്പിക്കാം അത് ഇന്‍ഫെക്ഷന്‍ തന്നെയാണ് എന്ന്.
ഇളം ചൂടുള്ള ഉപ്പുവെള്ളം ഇളം ചൂടുള്ള ഉപ്പുവെള്ളമാണ് പൊക്കിളിനു ചുറ്റുമുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തില്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി പൊക്കിളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
ചൂടുള്ളത് മാത്രമല്ല തണുത്തതും ആയ ഐസ്‌ക്യൂബ്‌സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളില്‍ ഉണ്ടാവുന്ന വേദനയ്ക്കും ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു.
ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. യീസ്റ്റ് ഇന്‍ഫെക്ഷനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ എല്ലാം എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വൈറ്റ് വിനീഗര്‍ 4-7 ശതമാനം വരെ ആസിഡ് അടങ്ങിയതാണ്. ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം പഞ്ഞിയില്‍ വിനാഗിരി ഒഴിച്ച് അത്‌കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്‍ഫെക്ഷന് പരിഹാരം ആകും
അല്‍പം ആല്‍ക്കഹോള്‍ എടുത്ത് പഞ്ഞിയില്‍ മുക്കി പൊക്കിളില്‍ തടവുന്നത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം നല്‍കുകയും അതോടൊപ്പം തന്നെ വേദനക്കും ഇറിറ്റേഷനും പരിഹാരം കാണുകയും ചെയ്യുന്നു. എന്നാൽ ആൽക്കഹോൾ അധികമാകാതെ ശ്രദ്ധിക്കണം
മഞ്ഞള്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആണെന്ന് അറിയാമല്ലോ . പൊക്കിളില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരമാണ് മഞ്ഞള്‍ ..മഞ്ഞള്‍ അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് അത് പൊക്കിളില്‍ തടവിയാല്‍ ഇൻഫെക്ഷൻ മാറും
സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ എന്ന് പറയാം . കറ്റാര്‍ വാഴ ജെല്‍ പൊക്കിളിനു ചുറ്റുമുണ്ടാവുന്ന ചുവപ്പ് നിറവും ഇന്‍ഫെക്ഷനും ഇല്ലാതാക്കി ആരോഗ്യമുള്ള പൊക്കിള്‍ നല്‍കുന്നു. മാത്രമല്ല ചൊറിച്ചിലും അഴുക്കും മാറുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു.
വെളിച്ചെണ്ണ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പൊക്കിളില്‍ ഒഴിച്ചാല്‍ അത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലൂടെ പൊക്കിളിനകത്ത് വരെ ഒളിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇല്ലാതാവാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha