ജീവിതത്തിന്റെ പുതിയ തുടക്കത്തില്‍ അറിഞ്ഞിരിക്കണം ഈ വിവരങ്ങള്‍!, വിവാഹജീവിതത്തിന്റെ ആദ്യ വര്‍ഷം പഠിക്കുന്ന പാഠങ്ങള്‍
പുതിയ ജിവിതത്തിന്റെ തുടക്കമാണ് വിവാഹം. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതുപോലെ തന്നെ വിവാഹ ജീവിതം നല്‍കുന്നത് നിരവധി പാഠങ്ങളുമാണ്. ഇത് പ്രണയവിവാഹമെങ്കിലും അറേഞ്ച്ഡ് വിവാഹമെങ്കിലും ഒരുപോലെയാണ്. പുതിയ പാഠങ്ങള്‍ മാത്രമല്ല, പുതിയ വെല്ലുവിളികളും വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്നത് സാധാരണയാണ്. വിവാഹത്തിന്റെ ആദ്യ വര്‍ഷം തന്നെ നാം മനസിലാക്കിയെടുക്കുന്ന കാര്യങ്ങള്‍ പലതാണ്.
സ്ത്രീയും പുരുഷനും ചിന്തിയ്ക്കുന്ന രീതി വെവ്വേറെയെന്ന് നാം മനസിലാക്കും. ചിലപ്പോള്‍ സ്ത്രീ വളരെ നിസാരമാക്കിയെടുക്കുന്ന കാര്യം സീരിയസായി എടുത്തുന്ന പുരുഷന്മാരുണ്ട്. നേരെ മറിച്ചും സംഭവിയ്ക്കാം. ഇത് മറുഭാഗത്ത് അദ്ഭുതവും ചിലപ്പോള്‍ ആശങ്കയും ദേഷ്യവും മറ്റു ചിലപ്പോള്‍ സമാധാനവുമെല്ലാം ഉണ്ടാക്കുകയും ചെയ്യും. വ്യത്യസ്തമായി ചിന്തിയ്ക്കുന്ന രീതി ഒരു സ്ത്രീ പുരുഷ മനശാസ്ത്രമാണ്
മണി മാനേജ്മെന്റ് അതായത് പണം കൈകാര്യം ചെയ്യുന്ന രീതിയും വിവാഹ ശേഷം ആകെ മാറും.
പണത്തിന്റെ കാര്യത്തില്‍ പൊതുവേ കൂടുതല്‍ ഉത്തരവാദിത്വം വരുമെന്നു തന്നെ പറയാം. ചിലര്‍ ചെലവുകള്‍ ചുരുക്കുന്നു. ചിലര്‍ കിട്ടുന്ന പണം ഫലപ്രദമായി വിനിയോഗിയ്ക്കാന്‍ പഠിയ്ക്കുന്നു. പണം കൈ വിട്ടു ചിലവാക്കിയിരുന്നവര്‍ പണം സമ്ബാദിയ്ക്കേണ്ടതിന്റെ, ഇത് ചുരുക്കി ചിലവാക്കേണ്ടതിന്റെ ആവശ്യവും പഠിയ്ക്കുന്നു. പണം കൈകാര്യം ചെയ്യുന്ന രീതിക്ക് പങ്കാളികള്‍ക്കിടയില്‍ പ്രധാന്യവുമുണ്ട്. വിവാഹത്തിന്റെ ആ ആദ്യ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ ധാരണയും ലഭിയ്ക്കും.
പങ്കാളിയുടെ ചിലവിന്റെയും വരവിന്റേയും ഏകദേശ ധാരണയും ക്ഷമ പഠിയ്ക്കും എന്നതുമുണ്ട്. വിവാഹത്തിനു മുന്‍പ് എടുത്തു ചാട്ടമുള്ളവരും പെട്ടെന്ന് ദേഷ്യം പിടിയ്ക്കുന്നവരുമെല്ലാം ക്ഷമയുടെ വിലയറിയും. ഇത് പരസ്പരമുള്ള ബന്ധം നന്നായി പോകുന്നതിനും പ്രധാനമാണ്. ക്ഷമയില്ലാത്ത ദമ്ബതികളെങ്കില്‍ പ്രശ്നങ്ങളും പതിവാകും. ഒരാള്‍ക്ക് ക്ഷമയും മറ്റേയാള്‍ക്ക് ക്ഷമയില്ലായ്മയുമെങ്കില്‍ ക്ഷമയുളള ആളാണ് കൂടുതല്‍ അനുഭവിയ്ക്കുകയും ചെയ്യുക. കാരണം തനിക്ക് പരിചിതമല്ലാത്ത സ്വഭാവം സഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും.
പരസ്പരം പങ്കു വയ്ക്കുന്നതിന്റെ, ആവശ്യകതയും ആശയ വിനിമയത്തിന്റെ പ്രധാന്യവുമെല്ലാം മനസിലാക്കും. ഒരു കൂട്ടുള്ളതിന്റെ ആശ്വാസവും ചിലര്‍ക്കിത് ബുദ്ധിമുട്ടാകുന്നതുമെല്ലാം തിരിച്ചറിയും. ഇതു മാത്രമല്ല, വിവാഹം സ്വാതന്ത്ര്യത്തില്‍ ചെറിയൊരു ചങ്ങലയിടുന്നതും സാധാരണം. വേറെയൊന്നുമല്ല, വിവാഹത്തിനു ശേഷം , ഉത്തരവാദിത്വം കൂടുന്നത് തന്നെയാണ് കാരണം. മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതു കുറയും. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിയും വരും. പങ്കാളിയെ പൂര്‍ണമായും മനസിലാക്കുകയെന്നതും വിവാഹത്തിന്റെ ആദ്യ വര്‍ഷത്തില്‍ നടക്കുന്ന ഒന്നാണ്. ഒരു വര്‍ഷം കൊണ്ട് തന്റെ പങ്കാളിയുടെ കുറവും ഗുണങ്ങളുമെല്ലാം മനസിലാക്കാനാകും. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പഠിയ്ക്കാനാകും.
https://www.facebook.com/Malayalivartha