ലൈംഗികബന്ധം വേദനാജനകമാകുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയൊക്കെ.....!! അവ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് ലൈംഗികബന്ധം. എന്നാല്‍, ചില നേരങ്ങളില്‍ ലൈംഗികബന്ധം വേദനാജനകമാകാറുണ്ട്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ഇത് മനസ്സിലാക്കിയിട്ട് വേണം ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.
യോനിയില്‍ വഴുവഴുപ്പു കുറയുക, പ്രസവസമയത്ത് ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചി മുറുകല്‍, കന്യാചര്‍മത്തിനു കട്ടികൂടിയിരിക്കുക,
പുറകോട്ടു മടങ്ങിയ ഗര്‍ഭാശയം, അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ സിസ്റ്റുകളോ മുഴകളോ, അടിവയറ്റില്‍ അണുബാധ, എന്‍ഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങള്‍ ഇങ്ങനെ നിരവധി കാരണങ്ങള്‍ ഇതിനുണ്ടാകാം.
യോനീ വരള്‍ച്ചയാണ് പ്രശ്നമെങ്കില്‍ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെല്‍ യോനീ കവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക്സ് ചെയ്തു നോക്കുക. അതല്ലെങ്കില്‍ സെക്സ് പൊസിഷന്‍ മാറ്റി നോക്കുക. അതും ശരിയാകുന്നില്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണുക.
https://www.facebook.com/Malayalivartha