'സ്വയംഭോഗം' പതിവാക്കിയാല്‍ കോവിഡിന്റെ പിടിയില്‍ പെടാതിരിക്കാം...!? 'ലവ് ഹോര്‍മോണ്‍' ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ!
കോവിഡ് കാരണമുണ്ടായ ലോക്ക്ഡൗണില്‍ ബേബി ബൂം എന്ന അവസ്ഥ സൃഷ്ടിക്കുമെന്ന കണക്കു കൂട്ടലുകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഒരുമിച്ച് താമസിക്കുന്ന പങ്കാളികള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറയുകയും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് വര്‍ധിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇപ്പോഴിതാ, കൊവിഡ് വരാതിരിക്കാനുള്ള മികച്ച വഴിയാണ് 'സ്വയംഭോഗം' എന്ന് പറയുകയാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്. ഇതിനായി സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമാണ് സ്വയംഭോഗം എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ ഗുണകരമാകുമെന്നും അവര്‍ പറയുന്നു. സ്വയംഭോഗത്തിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്ന സമയത്ത് ശരീരത്തില്‍ ഉണ്ടാകുന്ന ചില ഹോര്‍മോണുകളാണ് പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. രതിമൂര്‍ച്ഛ 'ലവ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ശരീരത്തില്‍ കൂടുതല്‍ ഉണ്ടാവുന്നതിന് ഇടയാക്കും. ഇതോടെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വളരെയേറെ കുറയും. ഇതോടെ ശരീരത്തിന് പുത്തന്‍ ഉന്മേഷം ഉണ്ടാകും. പുത്തന്‍ ഉണര്‍വ് ലഭിക്കും.
രതിമൂര്‍ച്ഛ ലഭിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ ഉയര്‍ത്താനും നന്നായി ഉറങ്ങാനും സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. ഇതെല്ലാം പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകമാണ്. പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുളള ശരിയായ അന്തരീക്ഷം ഉണ്ടാക്കാന്‍ സ്വയംഭോഗം ശരീരത്തെ പര്യാപ്തമാക്കും എന്നാണ് ഹോര്‍മോണ്‍ തെറാപ്പി സ്‌പെഷ്യലിസ്റ്റായ ഡോ. ജെന്നിഫര്‍ ലാന്‍ഡ പറയുന്നത്. നിരവധി യുവതീ യുവാക്കളെ നിരീക്ഷിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സ്വയംഭോഗത്തിലേര്‍പ്പെടുമ്‌ബോള്‍ ഇവരുടെ രക്തത്തില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ കഴിയുന്ന ഹോര്‍മോണുകളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇവരില്‍ ഭൂരിപക്ഷത്തിനും കൊവിഡ് ബാധിച്ചിട്ടുമില്ല. നേരത്തേ നടത്തിയ ചില പഠനങ്ങളിലും സ്വയംഭോഗം മനുഷ്യശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha