നിങ്ങളില്‍ നിന്നും സ്ത്രീകള്‍ ചുംബനം കൊതിക്കുന്നത് ഈ വേളകളിലാണ്!, ചില ചുംബന ടിപ്‌സ് അറിഞ്ഞിരിക്കൂ!
ചുംബനം പ്രണയവും സ്നേഹവും വാല്‍സല്യവും കരുതലുമെല്ലാം കാണിയ്ക്കാനുള്ള ഒരു വഴിയാണ്. മാനസികമായി മാത്രമല്ല, ആരോഗ്യപരമായും ചുംബനത്തിന് ധാരാളം ഗുണങ്ങളുണ്ട്. ചുംബിയ്ക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. സ്ട്രെസ് കുറയുന്നത് പല അസുഖങ്ങളേയും അകറ്റും.
ചുംബിയ്ക്കുമ്പോള്‍ സെറാട്ടോനിന്‍, ഡോപാമൈന്‍, ഓക്സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ, ഇത് പ്രണയബന്ധമെങ്കിലും സനേഹബന്ധമെങ്കിലും ശക്തിപ്പെടുത്തും. എത്ര വലിയ ദേഷ്യവും പിണക്കവുമാണെങ്കിലും ഒരു ചുംബനത്തിലൂടെ അതിനെയെല്ലാം മറികടക്കാന്‍ സാധിയ്ക്കും എന്നത് ആണ് മറ്റൊരു യാഥാര്‍ത്ഥ്യം.
എന്നാല്‍ ഇനി മുതല്‍ പങ്കാളിയെ ചുംബിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളവും സ്നേഹനിര്‍ഭരവും ആക്കി മാറ്റും. അതിനായി ചില ചുംബന ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം.
പുഞ്ചിരി
ചുംബിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് ആ തിളക്കം കണ്ണുകളില്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളിലുള്ള പ്രണയത്തെ പരസ്പരം വര്‍ദ്ധിപ്പിക്കും. താന്‍ ചുംബിയ്ക്കാന്‍ പോകുകയാണെന്ന് ഇണയെ മനസ്സിലാക്കിപ്പിക്കണം. അതിനായി പുഞ്ചിരിയ്ക്കണം. ഇത് നിങ്ങളിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണമാകും.
ശാരീരിക അകലം
അത്രയേറെ അടുപ്പമുണ്ടെങ്കില്‍ മാത്രമേ അവള്‍ ചുംബനത്തിന് തയ്യാറാവുകയുള്ളൂ. അതുകൊണ്ട് തന്നെ ചുംബിക്കുമ്പോള്‍ ശാരീരിക അകലം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം
സ്പര്‍ശനം
ചുംബനത്തിനു മുന്‍പുള്ള സ്പര്‍ശനം പങ്കാളിയില്‍ നല്ല അനുഭവമായിരിക്കും ഉണ്ടാക്കുകയ അതുകൊണ്ട് തന്നെ ചുംബിയ്ക്കും മുന്‍പ് പങ്കാല്‍യുടെ കവിളില്‍ മൃദുവായി സ്പര്‍ശിക്കുക.
പ്രണയം ചുണ്ടുകളില്‍
അതിന് ശേഷം നിങ്ങളുടെ മനസ്സിലുള്ള മുഴുവന്‍ പ്രണയം ചുണ്ടുകളില്‍ കേന്ദ്രീകരിയ്ക്കുക. കണ്ണുകളടച്ച് നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ചുംബനം നല്‍കാം.
സമയമെടുത്ത് ചുംബിയ്ക്കാം
സാവധാനം സമയമെടുത്ത് നിങ്ങള്‍ക്ക് ചുംബിയ്ക്കാം. ഇത് നിങ്ങളുടെ ബന്ധത്തില്‍ പ്രണയവും സ്നേഹവും ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കും.
ചുണ്ടുകള്‍ക്ക് വിട
ഇനി ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കാം. ഒരു ചെറു പുഞ്ചിരിയോടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്നേഹം പ്രിയതമയെ അറിയിയ്ക്കാം.
https://www.facebook.com/Malayalivartha