ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയും, സ്‌നേഹം മാത്രമല്ല, ആരോഗ്യവും നല്‍കും 'ചുംബനം'; അറിയാം കൂടുതല്‍ വിവരങ്ങള്‍
പരസ്പര സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധത്തിന്റെ ആഴം മനസിലാക്കാനും ചുംബനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു ചുംബനത്തിന് ചിലപ്പോള്‍ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ കഴിയുന്നു. സ്‌നേഹം മാത്രമല്ല, ആരോഗ്യവും ഒരു ചുംബനത്തിലൂടെ ലഭിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരിക്കും. എന്നാല്‍ ചുംബനം ആരോഗ്യകരമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ചുംബിക്കുന്നതിലൂടെ സെറോടോണിന്‍,ഡോപാമൈന്‍,ഓക്സിടോസിന്‍ പോലുള്ള സന്തോഷ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി പുറത്ത് വരും. സന്തോഷം നല്‍കാനും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.
ചുണ്ടുകള്‍ പരസ്പരം ചേരുന്നത് മൂലം രക്തയോട്ടം മെച്ചപ്പെടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം ചുംബിക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടും, ഇത് വായുടെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ അംശങ്ങള്‍ മൂലം പല്ലിന് പോടുണ്ടാകുന്നത് ഇത്തരത്തില്‍ തടയും.
ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയപ്പെടുന്നത്. ചുംബിയ്ക്കുന്നതിന് എത്ര സമയം വേണമെങ്കിലും എടുക്കാം. ഇത്തരത്തില്‍ സമയമെടുത്ത് നിങ്ങള്‍ നല്‍കുന്ന ഓരോ ചുംബനവും നിങ്ങളിലുള്ള പ്രണയത്തേയും സ്നേഹത്തേയും ആളിക്കത്തിക്കും.
https://www.facebook.com/Malayalivartha