വിവാഹത്തിന് മുമ്പ് സെക്‌സിലേര്‍പ്പെടാന്‍ പാടില്ല!, നിയമത്തിന് എതിരെ 'ജംപ് ഹംപിങ്' എന്ന പുതിയ തന്ത്രം പയറ്റി മോര്‍മണ്‍ യുവതീ യുവാക്കള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഉടലെടുത്ത 'ലാറ്റര്‍ ഡേ സെയ്ന്റ്' എന്ന ക്രിസ്തീയ മത വിഭാഗം കര്‍ശനമായ മത നിയമങ്ങളോടെ പുലരുന്നവരാണ്. സെക്‌സിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ പോലും പ്രയാസമായ, വളരെ യാഥാസ്ഥിതികമായ ഒരു സമൂഹമാണ് മോര്‍മണുകള്‍. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുന്ന ഈ വിഭാഗം ബഹുഭാര്യാത്വത്തെ വ്യാപകമായി സ്വീകരിക്കുമ്പോഴും, വിവാഹപൂര്‍വ രതിയെ വലിയ പാപമായിട്ടാണ് കാണുന്നത്. സഭയുടെ നിയമങ്ങളെ പതിറ്റാണ്ടുകളായി ഒരു വിട്ടുവീഴ്ചയും കൂടാതെ പിന്തുടര്‍ന്നിരുന്ന മോര്‍മോണുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും പുതിയ തലമുറ, പക്ഷേ, ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
പള്ളിയില്‍ വെച്ച് പുരോഹിതന്‍ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞകള്‍ ഏറ്റുചൊല്ലി, വ്യവസ്ഥാപിതമായ രീതിയില്‍ ഭാര്യാഭര്‍ത്താക്കന്മാരാകാതെ യുവതീയുവാക്കള്‍ തമ്മില്‍ ചുംബനം പോലും പാടില്ലെന്നും യുവതീ യുവാക്കള്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ ഒട്ടും പാടില്ല എന്നും കീഴ്‌വഴക്കമുള്ളവരാണ് ഇക്കൂട്ടര്‍. ഇങ്ങനെയുള്ള മോര്‍മണ്‍ ടീനേജര്‍മാര്‍ക്കിടയില്‍ 'സോക്കിങ്' എന്ന ശീലം, വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് വെളിപ്പെടുത്തല്‍.
മോര്‍മണ്‍ നിയമപ്രകാരം വിവാഹത്തിന് മുമ്ബ് യുവതീയുവാക്കള്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല. എന്നാല്‍ യുവതീയുവാക്കളുടെ ലൈംഗികാവയവങ്ങള്‍ തമ്മില്‍ സമ്ബര്‍ക്കമുണ്ടാവാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ഇത് മുതലാക്കുകയാണ് മോര്‍മണ്‍ ടീനേജര്‍മാര്‍. സോക്കിങ് എന്നറിയപ്പെടുന്ന ഈ പരിപാടിയില്‍, യുവതീയുവാക്കള്‍ കിടക്കയില്‍ പരസ്പരം ജനനേന്ദ്രിയങ്ങളാല്‍ ബന്ധിതരായി കിടക്കും,എന്നാല്‍ അവരായിട്ട് രതിയില്‍ ഏര്‍പ്പെടുകയോ അനങ്ങുകയോ ചെയ്യില്ല.
ഈ രണ്ടുപേരുടെയും ഏതെങ്കിലും ഒരു സ്‌നേഹിതനോ സ്‌നേഹിതയോ സഹായത്തിന് എത്തും. യുവതീയുവാക്കള്‍ പരസ്പര ബന്ധിതരായി സ്പ്രിങ് ബെഡില്‍ കിടക്കുന്നതിന്റെ തൊട്ടടുത്ത് കയറി നിന്ന് സുഹൃത്ത് തുടര്‍ച്ചയായി ചാടും. സ്പ്രിങ് ബെഡില്‍ സുഹൃത്ത് നടത്തുന്ന ഈ ചാട്ടങ്ങളുടെ ഗുണം, നേരത്തെ തന്നെ ബന്ധിതരായി കിടക്കുന്ന യുവതീ യുവാക്കള്‍ക്ക് കിട്ടും. ഫലത്തില്‍, മതത്തിന്റെ നിയമമൊട്ടു ലംഘിച്ചുമില്ല, അവര്‍ക്കാവശ്യമുള്ളത് ലഭിക്കുകയും ചെയ്യും.
വിലക്കപ്പെട്ടതാണെങ്കിലും, ജംപ് ഹംപിങ് എന്നും സോക്കിങ് എന്നും അറിയപ്പെടുന്ന ഈ ടെക്‌നിക്, മോര്‍മണുകള്‍ക്കിടയില്‍ വ്യാപകമായി നടന്നു വരുന്നുണ്ട് എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോളേജുകളുടെ മിക്‌സഡ് ഡോര്‍മെറ്ററികളിലാണ് സോക്കിങ് ഏറ്റവും അധികമായി നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോക്കിങ്ങില്‍ തുടങ്ങി പലപ്പോഴും സഭ വിലക്കുന്ന പാപം പ്രവര്‍ത്തിച്ചു പോവുന്നവരാണ് പലരുമെന്ന് മോര്‍മണ്‍ സഭാംഗം വെളിപ്പെടുത്തുന്നു.
എന്നാല്‍ തങ്ങളുടെ സമൂഹത്തില്‍ വ്യാപകമാകുന്ന സോക്കിങ് ശീലത്തെക്കുറിച്ച്, ഇതിനകം തന്നെ മോര്‍മണ്‍ സഭയ്ക്കുള്ളില്‍ നിന്നും പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. സാങ്കേതികമായി ലൈംഗിക ബന്ധത്തിന്റെ നിര്‍വചനത്തില്‍ പെടില്ല എങ്കിലും സോക്കിങ് എന്നതും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അത് ഒരു കാരണവശാലും ചെയ്യാന്‍ ശ്രമിക്കരുത് എന്നും മോര്‍മണ്‍ മതമേധാവികള്‍ വിശദമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha