ഈ കാര്യങ്ങള്‍ ഒത്തുവന്നാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെര്‍ഫെക്ട് ഓക്കെ...!; ദമ്പതിമാര്‍ അറിഞ്ഞിരിക്കേണ്ട പതിനഞ്ചു രഹസ്യങ്ങള്‍
ദാമ്പത്യ ബന്ധം ഉഷാറാകുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവും കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചേരുമ്പോഴാണ്. ശരീരം മാത്രമല്ല, മനസും ഒന്നാകണമെന്ന് പറയുന്നത് വെറുതേയല്ല. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.
01.പരസ്പരം മനസിലാക്കുക
ദാമ്പത്യ ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ പ്രാധാന്യം നല്‍കേണ്ടത് പരസ്പരം മനസിലാക്കാന്‍ തന്നെയാണ്. രണ്ട് പേര്‍ ഒന്നാകുമ്പോള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവങ്ങളുമെല്ലാം പരസ്പരം അറിഞ്ഞിരിക്കണം. ഇത് മുന്നോട്ടുള്ള ജീവിതത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നതാണ്.
02. പരസ്പരം അംഗീകരിക്കുക
ഏതൊരു ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നത് പരസ്പരം അംഗീകരിക്കലിലാണ്. ഒരു വ്യക്തിയെ അവരുടെ കുറവും, കുറ്റങ്ങളും മനസിലാക്കി അവരായി തന്നെ സ്‌നേഹിക്കുന്നിടത്താണ് യഥാര്‍ഥ ജീവിത പങ്കാളി വിജയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കാതെ ഒരു വ്യക്തിയെ എല്ലാ തരത്തിലും അംഗീകരിക്കുക.
03. ചുറ്റുപാടുകളെ അംഗീകരിക്കുക
ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരാകാം അതിനാല്‍ അവരുടെ ബന്ധങ്ങളെയും, ചുറ്റുപാടുകളെയും അംഗീകരിക്കുക
04. തുറന്ന് സംസാരിക്കുക
പരസ്പരം നന്നായി തുറന്ന് സംസാരിക്കുക എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്നവര്‍ക്ക് മനസിലാക്കാന്‍ എളുപ്പമായിരിക്കും. ചെറിയ കാര്യങ്ങളെന്ന് തോന്നുന്നത് പോലും ഷെയര്‍ ചെയ്യുന്നത് ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സഹായിക്കും. പങ്കു വയ്ക്കപ്പെടലുകളും, തുറന്നുള്ള സംസാരവുമെല്ലാം അത്യന്താ പേക്ഷിതമാണ്.
05. പങ്കാളിയെ കേള്‍ക്കുക
പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും, സന്തോഷ പൂര്‍വ്വം കേള്‍ക്കുകയും ചെയ്യണം.
06. സ്‌നേഹിക്കപ്പെടുക
എല്ലായ്‌പ്പോഴും ഹൃദയം കൊണ്ടു സ്‌നേഹിക്കുക. സ്‌നേഹം പ്രകടിപ്പിക്കുക സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക.
07. സാന്നിധ്യം സന്തോഷകരമാകണാം
പരസ്പരം കാണുമ്പോള്‍ സന്തോഷകരമായ കാര്യങ്ങള്‍ സംസാരിക്കുക, മറിച്ച് ദേഷ്യവും, സങ്കടവും മാത്രം പകരുന്ന ബന്ധങ്ങള്‍ അധികം നിലനില്‍ക്കില്ല.
08. പ്രശ്‌നങ്ങളെ തരണം ചെയ്യുക
എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരുമിച്ച് നേരിടാന്‍ പഠിക്കണം, മറിച്ച് അത് ഒരു കാരണമായെടുത്ത് പരസ്പരം പിരിയരുത്.
09. സുരക്ഷിതത്വം
പങ്കാളി തന്നെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കും എന്ന ബോധം ഉണ്ടാക്കി എടുക്കണം ഏതൊരു പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ ഇത് അവര്‍ക്ക് ധൈര്യം നല്‍കുന്നു.
10. പങ്കാളിയെ കേള്‍ക്കുക
പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും, സന്തോഷ പൂര്‍വ്വം കേള്‍ക്കുകയും ചെയ്യണം.
11. സ്വപ്‌നങ്ങളില്‍ കൂടെയുണ്ടാകുക
കൂടെയുള്ളവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ സഹായിക്കുക. ഇത് ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നില നിര്‍ത്താന്‍ സഹായിക്കും.
12. പോസിറ്റീവായ സമീപനം
ഒരേ മനസോടെ ജീവിതത്തെ നോക്കി കാണുക. രണ്ടുപേരും രണ്ട് പേരും ഒരേ പോലെ ചിന്തിച്ച് മുന്നോട്ട് പോകുക. കുറ്റപ്പെടുത്തലുകളും പരാതികളുമല്ലാതെ ജീവിതത്തെ പോസിറ്റീവായി കാണുക.
13. പ്രോത്സാഹനം
പങ്കാളിയെ എല്ലായ്‌പ്പോഴും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു, എന്തെന്നാല്‍ നമ്മുടെ പ്രോത്സാഹനം അവരില്‍ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും, കൂടെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളുണ്ട് എന്ന ബോധം പങ്കാളിയെ കൂടുതല്‍ ഊര്‍ജ്വ സ്വലരാക്കുന്നു.
14. ക്ഷമയെന്ന ആയുധം
ഒരു ബന്ധം തുടര്‍ന്ന് പോകാന്‍ ആവശ്യം വേണ്ട ഒന്നാണ് ക്ഷമ. ക്ഷമാ പൂര്‍വ്വമുള്ള പെരുമാറ്റം പങ്കാളിയെ നിങ്ങളിലേക്ക് എന്നും ആകര്‍ഷിക്കും മറിച്ചായാല്‍ ആ ബന്ധം ഒരു കാരണവശാലും അധികകാലം നീണ്ടു നില്‍ക്കില്ല.
15. നമ്മളെന്ന വ്യക്തിയെ തുറന്ന് കാട്ടുക
നമ്മെ നാമായി തുറന്ന് കാട്ടുക. നമ്മുടെ പോസിറ്റീവും നേഗറ്റീവും ഒക്കെ തുറന്നു കാണിക്കണം. എങ്കില്‍ മാത്രമേ നല്ല രീതിയിലുള്ള ബന്ധമായി അത് വളരുകയുള്ളൂ.
https://www.facebook.com/Malayalivartha