രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും എന്നു തുടങ്ങി ലൈം ഗിക ബന്ധം പതിവായാല്‍ ആരോഗ്യ ഗുണങ്ങളേറെയാണ്!; അറിയുമോ ഈ വിവരങ്ങള്‍
ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈം ഗിക ബന്ധം. ആരോഗ്യകരമായ ലൈം ഗികബന്ധം ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.
പതിവായി സെ ക്സില്‍ ഏര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള പ്രണയവും മാനസിക ഐക്യവും വര്‍ദ്ധിപ്പിക്കും. സെ ക്സിലേര്‍പ്പെടുമ്പോള്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സെ ക്സ് ഔഷധമാണ്. ഹൃദയധമനികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഹൃദയാഘാത സാധ്യതയും കുറയുന്നു.
സെ ക്സ് യോനീഭാഗത്തെയും ലിം ഗത്തിലേക്കുമുള്ള രക്തയോട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും കൂട്ടും. പതിവായി സ്ഖലനം നടക്കുന്നതിനാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കുറയും. സ്ത്രീകളുടെ മൂത്രാശയപേശികളുടെ ശക്തിയും വര്‍ദ്ധിപ്പിക്കും.
സെ ക്സ് നല്ല ഉറക്കം നല്‍കും. രതിമൂര്‍ച്ഛ നല്ലൊരു വേദനാസംഹാരിയാണ്. മികച്ച വ്യായാമമാണ് സെ ക്സ്. സെ ക്സില്‍ ഏര്‍പ്പെടുമ്‌ബോള്‍ സ്ത്രീകള്‍ 213 കാലറിയും പുരുഷന്മാര്‍ 276 കാലറിയും വിനിയോഗിക്കുന്നു. ഏതാണ്ട് അരമണിക്കൂര്‍ ചെറിയ വേഗതയില്‍ ഓടുന്നതിനു തുല്യമാണിത്.
https://www.facebook.com/Malayalivartha