ലൈംഗിക ഉത്തേജനത്തിന് സെക്‌സ് ചോക്ലേറ്റുകള്‍; അറിഞ്ഞിരിക്കാം ഗുണങ്ങളും ദോഷങ്ങളും
ഇപ്പോള്‍ ലൈംഗികക്ഷമതാ വര്‍ധന വസ്തുക്കളില്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സെക്‌സ് ചോക്ലേറ്റുകള്‍. ലൈംഗിക ഉത്തേജനത്തിനായി പല വസ്തുക്കളും ഉപയോഗിക്കുന്ന മനുഷ്യര്‍ ഈ ലോകത്തുണ്ട്. പക്ഷെ ഈ സെക്സ് ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ദ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ഉത്പന്നം ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക് ഉപഭോക്താവായ എമ്മ പാറ്റേഴ്‌സണ്‍ ചെയ്ത ഒരു വിഡീയോയിലൂടെയാണ്. കഴിഞ്ഞ ജനുവരിയില്‍ 'ലവേഴ്‌സ് അഫ്രോഡിസിയാക് സെക്‌സ് ചോക്കലേറ്റ്‌സ്' എന്ന പേരിലാണ് എമ്മ വീഡിയോ പോസ്റ്റ് ചെയ്തത്.
പ്ലേബോയ് ബ്രാന്‍ഡ് ആണ് ഈ ചോക്ലേറ്റ് പുറത്തിറക്കുന്നത്. 'chock full of aphrodisiac herbs to boost arousal and sensitivity' എന്ന അവകാശവാദത്തോടെ പ്ലേബോയ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ഈ ചോക്കലേറ്റിന് പാറ്റേഴ്‌സണ്‍ അന്ന് വളരെ പോസിറ്റീവ് ആയ ഒരു റിവ്യൂ ആണ് നല്‍കിയത്. 'നല്ല സ്വാദും, ഗുണവുമുള്ള ഈ ചോക്കലേറ്റ് കഴിച്ചാല്‍ കാര്യവും നടക്കും' എന്ന് കമന്റ് ചെയ്ത എമ്മ പാറ്റേഴ്‌സന്റെ വീഡിയോ അന്ന് കണ്ടത് 13.7 മില്യണ്‍ പേരാണ്.
സെക്‌സ് ചോക്കലേറ്റ് എന്ന ക്ളാസിക് ആഫ്രോഡിസിയാകിന് ഇപ്പോള്‍ വിപണി വര്‍ധിച്ചുവരികയാണ്. ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കും എന്ന് കരുതപ്പെടുന്ന വിവിധ വസ്തുക്കളുടെ ഒരു കോക്ക് ടെയില്‍ കലര്‍ത്തിയുണ്ടാക്കുന്ന ചോക്ലേറ്റ് ആണ് ഈ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തുന്നത്. ചോക്കോലെറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കോ രക്തപ്രവാഹത്തിന്റെ തോത് കൂട്ടും എന്നാണ് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഈ ചോക്കലേറ്റുകള്‍ കഴിക്കുന്നതോടെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹവും വര്‍ധിക്കും എന്നും അത് ഉത്തേജനത്തിനു കാരണമാവും എന്നുമാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. ഈ സെക്‌സ് ചോക്‌ളേറ്റുകളില്‍ പലതിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശിക ഉത്തേജന പച്ചമരുന്നുകളും ഫലമൂലാദികളും ഒക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് കഴിക്കുന്നയാളില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ ലൈംഗികോത്തേജനം ഉണ്ടാകുന്ന ഘടകങ്ങളില്‍ പലതും അകത്തു ചെന്നാല്‍ അമിതമായ ഉത്കണ്ഠ മുതല്‍ ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതാതു രാജ്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ അംഗീകരിച്ചിട്ടുള്ള ഘടകങ്ങള്‍ മാത്രമേ സെക്‌സ് ചോക്ലേറ്റുകളില്‍ ഉള്ളൂ എന്നുറപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. പരമാവധി കഴിക്കാവുന്ന ഡോസുകള്‍ പല സെക്‌സ് ചോക്ലേറ്റുകളിലും വ്യക്തമായി പ്രദര്ശിപ്പിച്ചിട്ടുണ്ടാവും. സെക്‌സ് ചോക്കലേറ്റുകളുടെ സുരക്ഷിതമായ ഡോസ് മൂന്നു മണിക്കൂറില്‍ ഒരെണ്ണവും, ദിവസത്തില്‍ നാലെണ്ണവും ആണ്.
https://www.facebook.com/Malayalivartha