കോണ്ടത്തിന് ഗുണങ്ങള്‍ മാത്രമല്ല.., ചില പാര്‍ശ്വഫലങ്ങളും ഉണ്ട്!; കോണ്ടത്തിന്റെ ഈ ദോഷങ്ങളെ കുറിച്ച് അറിയാമോ
ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് അഥവാ കോണ്ടം ഗര്‍ഭനിരോധന ഉറകള്‍. ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ലൈംഗിക രോഗങ്ങള്‍ പകരുന്നത് ഒഴിവാക്കാനുമുള്ള മികച്ച മാര്‍ഗമാണിത്. കോണ്ടം ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ അവ കേടായി പോയേക്കാം. ഇതുവഴി അവ ധരിക്കാനും ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയും അതിനൊപ്പം സുരക്ഷിതത്വം കുറയുകയും ചെയ്യും.
ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കോണ്ടം ഉപയോഗിക്കുന്നുവെങ്കിലും ഗര്‍ഭധാരണവും ലൈംഗികരോഗബാധയും തടയുന്നതിന് ഇത് 100% ഫലപ്രദമല്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്‌ബോള്‍, കോണ്ടം കേടാകുകയോ അല്ലെങ്കില്‍ ഊരിപ്പോവുകയോ ചെയ്താല്‍, ഗര്‍ഭധാരണത്തിനും ലൈംഗിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് സാധാരണയായി അമിതമായ ഘര്‍ഷണം മൂലമാണ് സംഭവിക്കുന്നത്.
നേര്‍ത്ത ലാറ്റക്സ് (റബ്ബര്‍), പോളിയുറതെയ്ന്‍ അല്ലെങ്കില്‍ പോളിസോപ്രീന്‍ ഉപയോഗിച്ചാണ് കോണ്ടം നിര്‍മ്മിക്കുന്നത്. ഇത് ബീജസങ്കലനം തടഞ്ഞ് ഗര്‍ഭധാരണം തടയാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ ലാറ്റക്സ് ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. ഇത് തിണര്‍പ്പ്, തൊലി ചുവന്ന് തടിക്കല്‍ എന്നിവയിലേക്കും നയിച്ചേക്കാം. കൂടാതെ ചിലര്‍ക്ക് ജലദോഷവും ഇതുവഴി ഉണ്ടാകാം.
എന്നാല്‍ ചില രോഗികളില്‍, അലര്‍ജി ശ്വസന ശ്വാസനാളങ്ങളെ ബാധിക്കുകയും വ്യക്തികളുടെ രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലാറ്റക്സ് അലര്‍ജിയുണ്ടെങ്കില്‍, നിങ്ങള്‍ പോളിയറതെയ്ന്‍ അല്ലെങ്കില്‍ ലാംബ്സ്‌കിന്‍ കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവ രണ്ടും ലാറ്റക്സ് കോണ്ടത്തേക്കാള്‍ ചെലവേറിയതാണ്.
നിലവില്‍ വിപണിയില്‍ ലഭിക്കുന്ന കോണ്ടം, ലൈംഗിക ബന്ധത്തില്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വളരെ നേര്‍ത്തതായാണ് നിര്‍മ്മിക്കുന്നത്. ചിലര്‍ കോണ്ടം ഉപയോഗിക്കുമ്‌ബോള്‍ സംവേദനക്ഷമത കുറയുന്നുവെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗിക ബന്ധത്തില്‍ ആനന്ദം കുറയുന്നത് ലാറ്റക്‌സ് മൂലമാണെന്നാണ് ഇവരുടെ വാദം.
പുരുഷ കോണ്ടം സ്ഖലനം കഴിഞ്ഞ് ഉടന്‍ തന്നെ ലൈംഗികാവയവത്തില്‍ നിന്ന് നീക്കം ചെയ്യണം. ലിംഗത്തിന് ഉദ്ധാരണം നഷ്ടപ്പെട്ടാല്‍ കോണ്ടത്തില്‍ നിന്ന് ബീജം യോനിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇത് അനാവശ്യ ഗര്‍ഭധാരണത്തിനും ലൈംഗിക രോഗങ്ങള്‍ക്കും ഇടയാക്കും.
https://www.facebook.com/Malayalivartha