ദമ്പതികള്‍ ശ്രദ്ധിക്കൂ..., നിങ്ങള്‍ക്ക് തടി കൂടുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇതൊക്കെയാണ്
സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടി. ഇതിന് നിരവധി കാരണങ്ങളുണ്ട്. രാവിലെ നേരം പുലരുന്നത് മുതല്‍ നിരവധി ജോലികളുമായി ഒരു ദിവസം തുടരുന്നവരാണ് സ്ത്രീകള്‍. രാവിലെ ഒരു ചായ കുടിച്ചതിനു ശേഷം ജോലിത്തിരക്കുകളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കി കളയും. പിന്നീട് നേരം ഏറെ വൈകിയല്ലോ എന്ന് കരുതി ഉച്ചയ്ക്ക് മാത്രം കഴിയ്ക്കും.
പുരുഷന്മാരും ഒട്ടും പിറകിലേയ്ക്ക് അല്ല. ഓഫീസില്‍ പോകുന്ന തിരക്കില്‍ പുരുഷന്മാരും പലപ്പോഴും ബ്രേക്ക് ഫാസ്റ്റ് കഴിക്കാറില്ല. ഇത്തരത്തില്‍ പൊണ്ണത്തടിയ്ക്കുള്ള പ്രധാന കാരണം രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതാണ്. രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോഴൂ. തടി വെയ്ക്കുമെന്ന പേടി വേണ്ട.
എന്നാല്‍ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. തടി വളരെ പെട്ടെന്ന് കൂടാന്‍ ഇത് തന്നെ മതി. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാള്‍ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതല്‍ പച്ചക്കറി സാലഡ്, അല്ലെങ്കില്‍ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി, ചപ്പാത്തി ഒഴിവാക്കുകയുമാകാം.
വയര്‍ നിറഞ്ഞതായുള്ള തോന്നലിന് കൊഴുപ്പില്ലാതെ കഴിക്കുന്ന സാലഡ്, ധാരാളം വെള്ളം എന്നിവ കഴിച്ചാല്‍ മതി. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതാണ് അപകടം.
രാത്രി കുറച്ച് ഭക്ഷണം മാത്രം കഴിക്കും അതും കൂടെ വൈകുന്നേരം കഴിച്ച പലഹാരങ്ങളില്‍ മുതലാക്കരുത്. എണ്ണ, വനസ്പതി, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാതെ ഇരുന്നു നോക്കൂ. മാറ്റങ്ങള്‍ കണ്ട് തന്നെ അറിയാം. എന്നാല്‍ ഇത്തരം ഭക്ഷണങ്ങ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല.
https://www.facebook.com/Malayalivartha