ആദ്യരാത്രിയിലെ 'ആ ഭയം' പങ്കാളിയോട് തുറന്ന് പറയണം; പോൺ വീഡിയോകളിൽ കാണുന്നത് പോലെ മുക്കാൽ മണിക്കൂറോളമെന്നും പ്രാവർത്തികമാക്കാൻ നിൽക്കരുത്; കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കുമെങ്കിലും ഇത് അറിഞ്ഞിരിക്കുക; ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ അറിയേണ്ടത്!
ദാമ്പത്യ ജീവിതത്തിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നവർ നിരവധികാര്യങ്ങളറിഞ്ഞിരിക്കണം. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്. മാനസിക സമ്മർദ്ദം അകറ്റുന്നത് മുതൽ നിരവധി ഗുണങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ലഭിക്കും . പുരുഷനായാലും സ്ത്രീക്കായാലുംഈ കാര്യത്തിൽ നിരവധി സംശയങ്ങളുണ്ടാകാറുണ്ട്.
ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോകുന്ന പുരുഷന്മാർ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കണം. പോൺ വീഡിയോകൾ കണ്ട് നിരവധി തെറ്റിദ്ധാരണകൾ പുരുഷന്മാരുടെ മനസ്സിലുണ്ട്. പോൺ വീഡിയോകളിൽ കാണുന്നത് പോലെ മുക്കാൽ മണിക്കൂറോളം സെക്‌സിൽ ഏർപ്പെടുവാനെന്നും സാധിക്കില്ല എന്ന കാര്യമറിഞ്ഞിരിക്കുക. ലൈംഗിക ബന്ധം ആരംഭിച്ച് ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ തന്നെ സ്ഖലനം സംഭവിക്കുമെന്ന കാര്യമറിഞ്ഞിരിക്കുക.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും . പക്ഷേ ആദ്യ തവണ വിചാരിച്ചപോലെ കാര്യങ്ങൾ ശെരിയായി എന്ന് വരില്ല. എങ്കിലും വിഷമിക്കരുത്. ഈ കാര്യങ്ങളൊക്കെ സർവ്വ സാധാരണയാണ്. വീണ്ടും വീണ്ടും ചെയ്യുമ്പോൾ കാര്യങ്ങൾ ശരിയായിക്കൊള്ളും. മറ്റൊരു കാര്യമറിയേണ്ടത് ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചാണ്. സെക്‌സ് വീഡിയോകളിൽ കാണുന്നതുപോലെ നിങ്ങളുടെ ലിംഗം വലുതല്ലെന്നോർത്ത് വിഷമിക്കണ്ട.
വളരെ ചെറിയതാണെങ്കിൽ പോലും വിഷമിക്കണ്ട. ഗർഭധാരണം ഉണ്ടാകാതിരിക്കാൻ ചിലർ രണ്ട് കോണ്ടം ധരിക്കാറുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യരുത്. സെക്‌സിനിടയിൽ കോണ്ടം ഊരിപ്പോകാനുള്ള സാദ്ധ്യതയുണ്ട്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയം പ്രത്യേകിച്ചും ആദ്യരാത്രിയിൽ പരസ്പരം ആശയവിനിമയം നടത്തുക. ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ എത്ര നാണിച്ചാലും നിങ്ങളുടെ ചിന്തകളും ആശങ്കകളും പങ്കാളിയുമായി പറയണം.
വിവാഹ ദിവസത്തിലെ ലൈംഗിക ബന്ധത്തെകുറിച്ച് കൂടുതൽ ചിന്തിച്ച് വിഷമിക്കരുത്. ഭയമുണ്ടെങ്കിൽ അതും പങ്കാളിയോട് പറയുക. മറ്റൊരു ദിവസത്തിനായി മാറ്റി വയ്ക്കുകയും ചെയ്യാവുന്നതാണ് . ഒന്നോ രണ്ടോ ദിവസം കാത്തിരിക്കാൻ പങ്കാളിയോട് ധൈര്യമായി പറയുക . ഇത് രണ്ടുപേരും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കും. കാത്തിരുന്നുള്ള ലൈംഗിക ബന്ധത്തിന് മനസിനെ തയ്യാറാക്കുക.
ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിൽ കന്യകാത്വം ശത്രുവാകരുത്. അത് കൂടുതൽ പരിഭ്രാന്തരാക്കും. നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള ലൈംഗിക മാനസികാവസ്ഥയെ തളർത്തുവാനും സാധ്യതയുണ്ട്. നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഒരിക്കൽ അത് അവസാനിച്ചാൽ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ലൈംഗിക സുഖവും ഇന്ദ്രിയതയും ഉണ്ടാകും.
https://www.facebook.com/Malayalivartha